Foot Ball Top News

ബർസിലോണയ്ക്ക് അതൃപ്തി

July 1, 2021

author:

ബർസിലോണയ്ക്ക് അതൃപ്തി

ടോക്കിയോ ഒളിംപിക്സിനുള്ള സ്പാനിഷ് ടീം പ്രഖ്യാപിച്ചതിൽ ബാർസിലോന ഫുട്ബാൾ ക്ലബിന് കടുത്ത അതൃപ്തി എന്ന് റിപ്പോർട്ടുകൾ. യുവ താരം പെഡ്രി, എറിക് ഗാർസിയ, ഓസ്ക്കാർ മെംഗുയിസ എന്നിവരാണ് സ്പെയിൻ ദേശീയ ടീമിൽ ഇടം പിടിച്ചത്.

ഫിഫയുടെ നിയമം അനുസരിച്ച് ഒളിംപിക്സിനുള്ള ടീമിൽ തങ്ങളുടെ താരങ്ങൾ കളിക്കണോ വേണ്ടയോ എന്ന് അതാത് ക്ലബുകൾക് തീരുമാനിക്കാമെങ്കിലും സ്പെയിനിലെ നിയമം അത് അനുവദിച്ച് നൽകില്ല.

ദേശീയ ടീമിനായും, ക്ലബിനായും നിരന്തരം കളിക്കുന്ന പെഡ്രിയെ ടീമിൽ ഉൾപ്പെടുത്തിയത് ആണ് ബർസയുടെ  അത്രിപ്തിക്ക് കാരണം.

 

Leave a comment