European Football Foot Ball Top News

ഇംഗ്ലണ്ട് ക്വാര്‍ട്ടറിലേക്ക്

June 30, 2021

ഇംഗ്ലണ്ട് ക്വാര്‍ട്ടറിലേക്ക്

ജര്‍മനിയെ അടിയറവ് പറയിപ്പിച്ചു ഇംഗ്ലണ്ട്.എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെട്ട ജര്‍മനി ഈ യൂറോയില്‍ നിന്നും പടിയിറങ്ങി.വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് നിരക്ക് പിന്തുണ നല്‍കാന്‍ പല പ്രമുഘരും വന്നിരുന്നു.ഇരു ടീമുകളും ഒരുപോലെ പൊരുതിയ മത്സരത്തില്‍ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

ആരു ഗോള്‍ നേടും ആര് തോല്‍ക്കും എന്ന് പറയാന്‍ കഴിയാത്ത ആദ്യ പകുതി.രണ്ടാം പകുതിയില്‍ സൗത്ത്ഗെറ്റ് വരുത്തിയ മാറ്റങ്ങള്‍ പലതും ഇംഗ്ലണ്ടിനു ഉപകാരമായി.അതില്‍ എടുത്തു പറയേണ്ടത് ജാക്ക് ഗ്രീലിഷിന്റെ പ്രകടനം തന്നെ.75 ആം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് റഹീം സ്റ്റര്‍ലിങ്ങും 86 ആം മിനുട്ടില്‍ കെയിനിന്റെ ഗോളുകളാണ്  ആണ് മത്സരത്തിന്റെ വഴി തിരിവ് ആയത്.ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ട് ഉക്രെയിനിനെ നേരിടും.

Leave a comment