European Football Foot Ball Top News

നെതര്‍ലാണ്ട്സ് vs ചെക്ക് ; റൗണ്ട് ഓഫ് 16 ല്‍ ഡി ബോയറിന് പലതും തെളിയിക്കാനുണ്ട്

June 27, 2021

നെതര്‍ലാണ്ട്സ് vs ചെക്ക് ; റൗണ്ട് ഓഫ് 16 ല്‍ ഡി ബോയറിന് പലതും തെളിയിക്കാനുണ്ട്

ഫ്രാങ്ക് ഡി ബോയറുടെ കീഴിൽ പ്രതീക്ഷകള്‍ ഏറെയുള്ള   നെതർലാൻഡ്‌സ് ടീം  യൂറോ 2020 ന്റെ റൗണ്ട് ഓഫ്  16 ഘട്ടത്തിൽ യുദ്ധത്തിന് തയ്യാറെടുക്കുന്നു. ഞായറാഴ്ച വൈകുന്നേരം പുസ്‌കസ് അരീനയിൽ വച്ച്  ചെക്ക് റിപ്പബ്ലിക്കിനെ നേരിടും.നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാൻ ഓറഞ്ച് പട  ഗ്രൂപ്പ് സിയിലൂടെ വിജയികളായിരുന്നു.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒന്‍പതരക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള മത്സരം നടക്കാന്‍ പോകുന്നത്.

പുതിയ രൂപത്തിലുള്ള 3-4-1-2 സജ്ജീകരണത്തിലൂടെ വിജയത്തിനുള്ള ഏറ്റവും അനുയോജ്യമായ സൂത്രവാക്യം ഡി ബോയർ കണ്ടെത്തി എന്നാണ് നിലവില്‍ കരുതുന്നത്.തുടക്കത്തില്‍ ഏറെ പഴി കേട്ടെങ്കിലും ഇപ്പോള്‍ തന്റെ കോച്ചിങ്ങിനെ കുറ്റം പറഞ്ഞവര്‍ക്ക് വേണ്ട മറുപടി നല്‍കാന്‍ അദ്ദേഹത്തിന് ആയി.താരതമ്യേനെ ദുര്‍ബലര്‍ ആണെങ്കിലും നെതര്‍ലാണ്ടസിന്റെ വഴി മുടക്കാന്‍ ഉള്ള മരുന്ന് ചെക്കുകളുടെ കൈയില്‍ ഉണ്ട് എന്ന് വേണം കരുതാന്‍.വേള്‍ഡ് കപ്പ് ഫൈനലിസ്റ്റ് ആയ ക്രൊയേഷ്യയെ സമനിലയില്‍ തള്ളക്കാന്‍ കഴിഞ്ഞത് തന്നെ അതിനു ഒരു ഉദാഹരണം.

 

 

Leave a comment