Epic matches and incidents Foot Ball legends Top News

കോപ്പയിൽ അർജൻ്റീന ബ്രസീൽ സ്വപ്ന ഫൈനലിന് സാധ്യത

June 26, 2021

author:

കോപ്പയിൽ അർജൻ്റീന ബ്രസീൽ സ്വപ്ന ഫൈനലിന് സാധ്യത

  1. ബ്രസീൽ. കോപ്പ അമേരിക്കയിൽ അർജൻ്റീന ബ്രസീൽ മത്സരത്തിന് സാധ്യത. കൊപ്പയിലെ ഗ്രൂപ്പ് മത്സരങ്ങൾ ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ അർജൻ്റീനയും ബ്രസീലും ഏറ്റുമുട്ടുക കോപ്പയുടെ ഫൈനലിൽ ആയിരിക്കും. അർജൻ്റീന അടുത്ത മത്സരത്തിൽ ജയിക്കതെ ഇരിക്കുകയും പരാഗ്വെ അടുത്ത മത്സരത്തിൽ ജയിക്കുകയും ചെയ്താൽ മാത്രമാണ് സ്വപ്ന ഫൈനലിന് തടസമാകുക. ഗ്രൂപ്പ് ബി യിൽ ബ്രസീലിൻ്റെ സ്ഥാനം സുരക്ഷിതമാണ്.

അർജൻ്റീനയുടെ അടുത്ത മത്സരം ബൊളീവിയക്ക് എതിരെ ആണ്, ആ മത്സരം ജയിച്ചാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിലേക്ക് കടക്കാം. അങ്ങനെ വന്നാൽ ഗ്രൂപ്പ് എ യിലേ നാലാം സ്ഥാനക്കാരെ ആണ് അർജൻ്റീനയ്ക്ക് നേരിടേണ്ടി വരിക. നിലവിലെ സ്ഥിതിയിൽ ഇക്വഡോർ ആണ് ക്വാർട്ടറിൽ എതിരാളികൾ. അങ്ങനെയെങ്കിൽ പെറു പരാഗ്യെ വിജയികൾ ആയിരിക്കും സെമിയിൽ അർജൻ്റീനയുടെ എതിരാളികൾ.

Leave a comment