European Football Foot Ball Top News

എംബാപ്പെ സ്വപ്നം മറക്കാന്‍ ഒരുങ്ങി റയല്‍

June 26, 2021

എംബാപ്പെ സ്വപ്നം മറക്കാന്‍ ഒരുങ്ങി റയല്‍

ഈ വേനൽക്കാലത്ത് എംബാപ്പെക്ക് വേണ്ടി ഒരു കരാര്‍ നല്‍കാനുള്ള പദ്ധതികളില്‍ നിന്നും റയല്‍  പിന്‍വലിയുന്നു എന്ന് റിപ്പോര്‍ട്ട്.പി‌എസ്‌ജി സ്‌ട്രൈക്കർ കൈലിയൻ എംബപ്പെയുടെ വേനൽക്കാല നീക്കം റയൽ മാഡ്രിഡ് നിരസിച്ചതായി വെളിപ്പെടുത്തിയത്  കാഡെന സെർ ആണ്.താരത്തിനെ വിട്ടുകിട്ടാന്‍ പിഎസ്ജി റയലില്‍ നിന്നും  വലിയ ഒരു തുക തന്നെ  ആവശ്യപ്പെട്ടതായി അറിയാന്‍ കഴിഞ്ഞിരുന്നു.

പി‌എസ്‌ജിയുമായി മത്സരിക്കാൻ സാമ്പത്തിക മസിൽ ഇല്ലെന്ന കാരണത്താലാണ് ബ്ലാങ്കോസ് തന്‍റെ പദ്ധതികള്‍ മാറ്റിയത്.എംബെപ്പെക്ക് പകരം ഒരു പക്ഷെ റയല്‍ മറൊരു യുവ പ്രതിഭയായ എര്‍ലിംഗ് ഹാലണ്ടിനെ വാങ്ങാനുള്ള സാധ്യതയും ഉണ്ട്.എംബാപ്പെയുടെ കരാര്‍ 2022 ഓടെ തീരും.ഇതിനു മുന്നേ പിഎസ്ജിയില്‍ നിന്നും മാറാനുള്ള താല്‍പര്യം എംബാപ്പെ അറിയിച്ചിരുന്നു. റയലില്‍ നിന്നം സിദാന്‍ പോയതും എംബെപ്പെയുടെ വരവിന് റയലിനെതിരെ  ഒരു വിലങ്ങ് തടിയായി.

 

 

Leave a comment