European Football Foot Ball Top News

മക്കളെ കൊല്ലുമെന്ന് അവര്‍ പറഞ്ഞു – മോറാട്ട

June 26, 2021

മക്കളെ കൊല്ലുമെന്ന് അവര്‍ പറഞ്ഞു – മോറാട്ട

യൂറോ 2020 ൽ പോളണ്ടിനെതിരായ ഒരു തുറന്ന ഗോൾ നഷ്ടമായതിനെത്തുടർന്ന്, തന്റെ മക്കളെ കൊല്ലുമെന്ന് പറഞ്ഞു പല ദിക്കില്‍ നിന്നും ഭീഷണി നേരിട്ടതായി സ്‌പെയിൻ സ്‌ട്രൈക്കർ അൽവാരോ മൊറാറ്റ.ട്രോളുകൾ കാരണം പോളണ്ട് കളിക്കുശേഷം തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് താരം.എന്നിരുന്നാലും, കളി തുടരാനും സ്‌പെയിനിനെ കിരീടത്തിലേക്ക് ഉയർത്താനും താൻ നിരന്തരം പരിശ്രമിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

“പോളണ്ടിനെതിരായ കളി കഴിഞ്ഞ് ഒൻപത് മണിക്കൂറോളം ഞാൻ ഉറങ്ങിയിട്ടില്ല. എന്റെ കുട്ടികൾ മരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞത് എന്നെ വല്ലാതെ അലട്ടി.ഇത് പണ്ട് ആയിരുന്നെങ്കില്‍ ഞാന്‍ തകര്‍ന്ന് പോയെന്നെ.എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഏറെ മാറി.” സ്പാനിഷ് റേഡിയോ സ്റ്റേഷനായ കാഡെനകോപ്പിനോട് സംസാരിച്ച മൊറാറ്റ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *