European Football Foot Ball Top News

മൗണ്ടില്ലാതെ ഇംഗ്ലണ്ട്; സാഞ്ചോയ്ക്കായി മുറവിളിയും ഉയരുന്നു

June 22, 2021

മൗണ്ടില്ലാതെ ഇംഗ്ലണ്ട്; സാഞ്ചോയ്ക്കായി മുറവിളിയും ഉയരുന്നു

ഗ്രൂപ്പ് തലത്തിലെ അവസാന മത്സരത്തിന് ഇംഗ്ലണ്ട് ഇറങ്ങുന്നു. ഗ്രൂപ്പ് ലീഡ് ചെയുന്ന ചെക്ക് റിപ്പബ്ലിക്ക് ആണ് എതിരാളികൾ. ഇന്ത്യൻ സമയം നാളെ പുലർച്ച 12:30 നു ആണ് മത്സരം.

മത്സരം വെമ്പിളി സ്റ്റേഡിയത്തിൽ നടക്കുന്നതിനാൽ കാണികളുടെ ആരവം ഇംഗ്ലണ്ടിന് തുണയായേക്കും. പക്ഷെ പ്രതീക്ഷക്കൊത്ത് ഉയരാത്തത് ഇംഗ്ലീഷ് ആരധകരെ നിരാശപ്പെടുത്തുന്നുമുണ്ട്. ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ആക്രമണനിരയായി വന്ന അവർ ലക്ഷ്യത്തിലേക്ക് ഇത് വരെ പായിച്ചത് വെറും മൂന്ന് ഷോട്ട് മാത്രം. വലചലിപ്പിച്ചത് അകെ ഒരു തവണയും.

സൗത്ത്ഗേറ്റിന്റെ ടീം സെലെക്ഷൻ ആണ് പലരും പ്രതിസ്ഥാനത്ത് നിറുത്തുന്നത്. ഏറ്റവും വിലപിടിപ്പുള്ള ഇംഗ്ലീഷ് താരമായ, മികച്ച ഒരു സീസൺ ബുണ്ടസ്‌ലീഗയിൽ പുറത്തെടുത്ത ജേഡൻ സാഞ്ചോയ്യ്ക്ക് പകരം റഹീം സ്റ്റെർലിംഗിനു മുൻ്ഗണന നൽകുന്നത് പലരേയും ചൊടിപ്പിച്ചിരുന്നു. ജാക്ക് ഗ്രീലിഷിനും അർഹതപ്പെട്ട അവസരങ്ങൾ കിട്ടുന്നില്ല എന്ന പരാതിയാണ് മറ്റൊന്ന്.

കോവിഡ് ബാധിച്ച സ്കോട്ടിഷ് താരം ഗിൽമോറിനോട് അടുത്ത് ഇടപെടകിയതിനാൽ മേസൺ മൗണ്ടും ബെൻ ചിൽവെല്ലും ഐസൊലേഷനിലാണ്. ആയതിനാൽ അവർക്ക് ഈ മത്സരം നഷ്ട്ടമാകും. മൗണ്ടിന് പകരം ഗ്രീലിഷും, സ്റ്റെർലിങ്ങിന് പകരം സാഞ്ചോയും അതിനാൽ ടീമിൽ ഇടം പിടിക്കാൻ സാധ്യത ഉണ്ട്. ഫോം ഔട്ട് ആയി നിൽക്കുന്ന ഹരി കെയ്‌നിനെ ഉത്തേചിപ്പിക്കുന്നതും മാനേജരുടെ വലിയ കടമയായി നിൽക്കുന്നു.

ബെഞ്ചിലിരിക്കുന്ന താരങ്ങൾക്കും അവസരങ്ങൾ നല്കാൻ പൊതുവെ മൂന്നാമത്തെ ഗ്രൂപ്പ് മത്സരത്തിൽ എല്ലാവരും ശ്രമിക്കാറുണ്ട്. പക്ഷെ പ്രീ ക്വാർട്ടർ ഉറപ്പില്ലാത്തതിനാൽ വലിയ പരീക്ഷണങ്ങളും അസാധ്യം. എന്നിരുന്നാലും അഞ്ചു സുബ്സ്റ്റിട്യൂഷൻ അനുവദനീയമായതിനാൽ സാഞ്ചോ, കൗഡി, കാൽവെർട് ലെവിൻ, സാക്ക എന്നിവരെ സൗത്ത് ഗേറ്റിന് പരീക്ഷിക്കാവുന്നതാണ്.

#euro2020 #england

Leave a comment