European Football Foot Ball Top News

നോക്കൌട്ട് ഉറപ്പിക്കാന്‍ ഓസ്ട്രിയ ഉക്രെയിന്‍ നേര്‍ക്കുന്നേര്‍

June 21, 2021

നോക്കൌട്ട് ഉറപ്പിക്കാന്‍ ഓസ്ട്രിയ ഉക്രെയിന്‍ നേര്‍ക്കുന്നേര്‍

യൂറോ 2020 ഗ്രൂപ്പ് സിയിൽ തിങ്കളാഴ്ച ഉക്രെയ്ൻ ഓസ്ട്രിയയെ നേരിടും.നോർത്ത് മാസിഡോണിയക്കെതിരേ ജയം നേടിയതിനു  ശേഷം നെതർലാൻഡിനോട് പരാജയപ്പെട്ട  ഇരു രാജ്യങ്ങളും മൂന്ന് പോയിന്റുമായി ഗ്രൂപ്പില്‍ തുടരുന്നു.അതിനാൽ ഒരു സമനില മതി,ഇരു ടീമുകളും നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറും.

ഇന്ത്യന്‍ സമയം ഒന്‍പതരക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.നെതർലൻ‌ഡിനോട് 3-2 ന് പരാജയപ്പെട്ട ഉക്രെയ്ൻ നല്ല രീതിയില്‍ പൊരുതിയാണ് വീണത്.നോർത്ത് മാസിഡോണിയയ്‌ക്കെതിരെ 2-1 ന് ജയിച്ച അവര്‍ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.ഒരു സമനില മതി ഉക്രെയിനിനു എങ്കില്‍ ഓസ്ട്രിയക്ക് സമനിലയില്‍ നോക്കൌട്ടിലേക്ക് കടക്കാം എന്നത് കുറച്ച് റിസ്ക്‌ ഉള്ള പരിപാടി ആയിരിക്കും.മൂന്നാം സ്ഥാനക്കാരില്‍  മികച്ച  നാല് ടീമുകള്‍ക്ക് ആണ്   നോക്കൌട്ടിലേക്ക്  കടക്കാന്‍ കഴിയുക.

 

Leave a comment