European Football Foot Ball Top News

വിജയം നേടാന്‍ ഉറുഗ്വെ

June 20, 2021

വിജയം നേടാന്‍ ഉറുഗ്വെ

തിങ്കളാഴ്ച കോപ  അമേരിക്ക കാമ്പയിന്റെ ആദ്യ വിജയം രേഖപ്പെടുത്താൻ ഉറുഗ്വേ ചിലിയെ നേരിടും.ടൂർണമെന്റിലെ  ആദ്യ  മത്സരത്തിൽ അർജന്റീനയോട് ഓസ്കാർ തബാരസിന്റെ ഉറുഗ്വേ  പരാജയപ്പെട്ടു, ചിലി രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുകൾ നേടി, ഒരു വിജയം അവരെ ക്വാർട്ടർ ഫൈനലിൽ അവരുടെ സ്ഥാനം ഉറപ്പിക്കും.നാളെ  രാവിലെ ഇന്ത്യന്‍ സമയം രണ്ടരക്ക് മത്സരം  ബ്രസീലിയന്‍ സ്റ്റേഡിയം പണ്ടനാല്‍ അരീനയില്‍ വച്ചു നടക്കും

ഈ അടുത്ത കാലത്ത് വളരെ മോശം ഫോമില്‍ ആണ് ഉറുഗ്വെ.കഴിഞ്ഞ നാല് മത്സരങ്ങളില്‍ വിജയം നേടാന്‍ ആവാതെ അവര്‍ വിഷമിക്കുകയാണ്.കുഞ്ഞന്‍ ടീമുകള്‍ ആയ പരാഗ്വേ വെനിസ്വേല എന്നിവര്‍ക്കെതിരെ പോലും വിജയം നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്നത് അവരുടെ ശോചനീയാവസ്ഥ കാണിച്ചു തരുന്നു.

Leave a comment