European Football Foot Ball Top News

ഇറ്റലിയെ പരീക്ഷിക്കാന്‍ വേല്‍സ്

June 20, 2021

ഇറ്റലിയെ പരീക്ഷിക്കാന്‍ വേല്‍സ്

യൂറോ 2020 ലെ നോക്കൗട്ട് ഘട്ടത്തിൽ  ഇറ്റലിക്കെതിരെ ഞായറാഴ്ച സ്റ്റേഡിയോ ഒളിംപിക്കോയിൽ വെയിൽസ് കളിക്കാന്‍ ഇറങ്ങിയേക്കും.ആദ്യ രണ്ട് ഗ്രൂപ്പ് എ ഗെയിമുകളിൽ നിന്ന് വേല്‍സ്  നാല് പോയിന്റുകൾ നേടിയിട്ടുണ്ട്, ഇറ്റലിക്ക് രണ്ടു മത്സരങ്ങളില്‍  നിന്ന് ആറ് പോയിന്റ് ഉണ്ട്.അടുത്ത റൗണ്ടിലേക്ക് ഉള്ള യോഗ്യത ഇറ്റലി നേടി കഴിഞ്ഞു.

യോഗ്യത നേടി എങ്കിലും റോബർട്ടോ മാൻസിനിയും കൂട്ടരും  ഞായറാഴ്ച മൂന്ന് പോയിന്റുകൾ കൂടി നേടിക്കൊണ്ട് മുന്നേറാൻ ആഗ്രഹിക്കുന്നു.നിലവില്‍ രണ്ടു മത്സരങ്ങളിലും മൂന്നു ഗോള്‍ നേടുകയും കൂടാതെ ക്ലീന്‍ ചീട്ട് നിലനിര്‍ത്തുകയും ചെയ്ത ഇറ്റലി മികച്ച ഓള്‍റൗണ്ട് പെര്‍ഫോമന്‍സ് കാഴ്ച്ചവക്കുന്നുണ്ട്.തുടക്ക മത്സരത്തില്‍ സമനില കൊണ്ട് തൃപ്തി വരുത്തേണ്ടി വന്നെങ്കിലും രണ്ടാം മത്സരത്തില്‍ വേല്‍സ് തുര്‍ക്കിയെ പരാജയപ്പെടുത്തിയിരുന്നു.അതിനാല്‍  എന്തുകൊണ്ടും  ഇന്ന് ഇറ്റലിക്ക് പോന്ന ഒരു എതിരാളി തന്നെ ആയിരിക്കും വേല്‍സ്.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒന്‍പതരക്കാണ് മത്സരം.

Leave a comment