European Football Foot Ball Top News

ഗ്രൂപ്പ് E യിൽ നിന്ന് ആരൊക്കെ? യഥാർത്ഥ മരണ ഗ്രൂപ്പോ ??

June 20, 2021

author:

ഗ്രൂപ്പ് E യിൽ നിന്ന് ആരൊക്കെ? യഥാർത്ഥ മരണ ഗ്രൂപ്പോ ??

ആര് എങ്ങോട്ട് എന്നറിയാത്ത അല്ലേൽ പ്രവചിക്കാൻ ആകാത്ത രീതിയിൽ ആണ് ഗ്രൂപ്പ് E യിലെ കാര്യങ്ങൾ. നിലവിൽ ഗ്രൂപ്പിലെ തന്നെ ഫേവറേറ്റ്സ് ആയ സ്പയിൻ ആദ്യ രണ്ടു കളിയിലും സമനില വഴങ്ങി ആടിയുലഞ്ഞു ആണ് യാത്ര ചെയ്യുന്നത്.

അവസാന പാദ മത്സരങ്ങൾ ഏറെ ആവേശജേനകമാകുന്ന രീതിയിൽ ആണ്. നിലവിൽ 2 മത്സരങ്ങൾ വീതം പൂർത്തിയാക്കിയ ഗ്രൂപ്പിൽ ആർക്കും തന്നെ സെക്കൻ്റ് റൗണ്ടിലേക്ക് ക്വാളിഫൈ ചെയ്യാൻ സാധിച്ചിട്ടില്ല.

നിലവിൽ 4 പോയിൻ്റുമായി സ്വീഡൻ ആണ് ഗ്രൂപ്പിൽ ഒന്നാമത്. ഒരു വിജയവുമായി സ്ലോവേക്കിയ ആണ് 2 മത്. രണ്ട് സമനിലയുമായി 3 മത് ആണ് സ്പെയിൻ. ഒരു സമനിലയുമായി ഗ്രൂപ്പിൽ ഒരു പോയിൻ്റുമായി 4 മത് ആണ് പോളണ്ട്.

ഗ്രൂപ്പിലെ ലാസ്റ്റ് റൗണ്ട് മത്സരങ്ങൾ ആണ് ആര് അടുത്ത റൗണ്ടിലേക്ക് എന്ന് തീരുമാനിക്കുന്നത്. നിലവിൽ സ്പെയിനും സ്ലോവകിയയും ഏറ്റുമുട്ടുമ്പോൾ വിജയം അനിവാര്യമാണ് ഇരു ടീമുകൾക്കും. പോളണ്ടും സ്വീഡനും തമ്മിൽ ആണ് മറ്റൊരു മത്സരം. നിലവിൽ ഗ്രൂപ്പിൽ സ്വീഡൻ ആണ് ഒന്നമതെങ്കിലും പോളണ്ട് വിജയിച്ചാൽ പോളണ്ടാകും അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കുക.

Leave a comment