European Football Foot Ball Top News

സമനില കൊണ്ട് തൃപ്തിപ്പെട്ട് ഫ്രാന്‍സ്

June 19, 2021

സമനില കൊണ്ട് തൃപ്തിപ്പെട്ട് ഫ്രാന്‍സ്

ഫ്രാന്‍സിനെ സമനിലയില്‍ തളച്ച് ഹംഗറി.ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിനെതിരെ അവസാന പത്ത് മിനുട്ടില്‍ മൂന്നു ഗോള്‍ വഴങ്ങി കൊണ്ട് തകര്‍ന്നടിഞ്ഞ ഹംഗറി തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഭഗിരീത പ്രയത്നം കൊണ്ട് ലോക ചാമ്പ്യന്മാര്‍ക്കെതിരെ ഒരു ഗോളിന്‍റെ ബലത്തില്‍ പിടിച്ചുനിന്നു.

ആദ്യ പകുതിയുടെ അവാസനത്തില്‍ ഒരു ഗോള്‍ നേടി കൊണ്ട് ഫ്രാന്‍സിനെ സമ്മര്‍ദത്തില്‍ ആക്കാന്‍ ഹംഗറിക്ക് കഴിഞ്ഞു.ഫയോള ആണ് ഗോള്‍ നേടിയത്.രണ്ടാം പകുതി മുതല്‍ അതിനു മറുപടി നല്‍കാന്‍ പല വഴികളും ഫ്രാന്‍സ് മാറി പരീക്ഷിച്ചു.അതിനു ഫലം കണ്ടത് 66 ആം മിനുട്ടില്‍ ഗ്രീസ്മന്‍ ഗോള്‍ നേടിയപ്പോള്‍ ആണ്.വിജയ ഗോളിന് ആയി അവര്‍ പല താരങ്ങളെ മാറ്റി ഇറക്കി എങ്കിലും നിരാശ മാത്രം ആയിരുന്നു ഫ്രാന്‍സിന് ലഭിച്ചത്.ഒരു പോയിന്റ്‌ മാത്രമേ നേടാന്‍ ആയുള്ളൂ എങ്കിലും നിലവില്‍ ഒന്നാം സ്ഥാനത്ത് തന്നെ ആണ് ഫ്രാന്‍സ് ഇപ്പോള്‍.

Leave a comment

Your email address will not be published. Required fields are marked *