European Football Foot Ball Top News

വിജയം തുടര്‍കഥയാക്കാന്‍ ഫ്രാന്‍സ്

June 19, 2021

വിജയം തുടര്‍കഥയാക്കാന്‍ ഫ്രാന്‍സ്

ഗ്രൂപ്പ് എഫിൽ ശനിയാഴ്ച ഹംഗറിയെ നേരിടാൻ ബുഡാപെസ്റ്റിലേക്കുള്ള നീണ്ട യാത്ര നടത്തുമ്പോൾ യൂറോ 2020 ന് തങ്ങള്‍ക്ക് ലഭിച്ച  മികച്ച തുടക്കം നിലനിർത്താനാണ് ഫ്രാൻസ് ലക്ഷ്യമിടുന്നത്.ആദ്യ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനോട് ആതിഥേയർ 3-0 ന് പരാജയപ്പെട്ടു, ഫ്രാൻസ് ആണെങ്കില്‍ ജർമ്മനിക്കെതിരെ 1-0 ന് വിജയിച്ചു.

പോര്‍ച്ചുഗലിനെതിരെ മൂന്നു ഗോളിന് തോറ്റൂ എങ്കിലും 80 മിനുറ്റ് വരെ അവരെ ഭീതിയില്‍ നിര്‍ത്താന്‍ കഴിഞ്ഞു എന്നതായിരുന്നു അന്നത്തെ മത്സരത്തില്‍ ഹംഗറിയുടെ നേട്ടം.അതുപോലെ തന്നെ ഇന്നത്തെ മത്സരത്തിലും ഫ്രാന്‍സിന്‍റെ അറ്റാക്കിംഗ് പ്രഷര്‍ ഉള്‍കൊണ്ട് കൌണ്ടര്‍ ഗെയിം കളിക്കാന്‍ ആയിരിക്കും ഹംഗറി കരുതുന്നത്.വേള്‍ഡ് കപ്പ്  ചാമ്പ്യന്മാര്‍ ആയ ഫ്രാന്‍സ് തന്നെ ആണ് ഈ യൂറോ നേടാനും ഫെവറിറ്റ്സ് ആയി കരുതപ്പെടുന്നത്.ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം ആറരക്കാണ് മത്സരം

Leave a comment