European Football Foot Ball Top News

ആടിയുലഞ്ഞു സ്പെയിൻ…

June 19, 2021

author:

ആടിയുലഞ്ഞു സ്പെയിൻ…

കളി തുടങ്ങുന്നതിന് മുൻപ് തന്നെ പ്രതിസന്ധിയിലായ ടീം ആണ് സ്പെയിൻ. ക്യാപ്റ്റൻ ബുസ്കറ്റ്സ് ഉൾപ്പടെ ടീമിലെ പല താരങ്ങളും കോവിഡിൻ്റെ പിടിയിൽ അകപ്പെട്ടതാണ് കാരണം.

മുൻ ചാമ്പ്യന്മാരായ സ്പെയിൻൻ്റെ നിലവിലെ അവസ്ഥ വളരെ പരിതാപകരമാണ്. പ്രൗഢിയോടെ വന്ന ടീമിന് രണ്ടാം റൗണ്ടിൽ കടക്കണമെങ്കിൽ ഇന്ന് ജയം അനിവാര്യമാണ്. ഒരു സമനിലയുമായി താരതമ്യേന ദുർബലരായ ഗ്രൂപ്പിൽ 3 മത് ആണ് സ്പെയിൻ.

ലവൻഡ്ഡോസ്കിയുടെ പേരും പെരുമയും കൊണ്ട് ഉയരുന്നതല്ലതെ ടീം എന്ന നിലയിൽ ഒരു മികച്ച പ്രകടനം കാഴ്ച വെക്കാൻ പോളണ്ടിന് സാധിക്കുന്നില്ല.

ഇരു ടീമുകൾക്കും മുന്നോട്ടുള്ള യാത്രയ്ക്ക് വിജയം അനിവാര്യമാണ്. ഇന്ത്യൻ സമയം ഇന്ന് അർദ്ധ രാത്രി (ഞായർ) പുലർച്ചെ 12.30 ന ആണ് മത്സരം.

Leave a comment