European Football Foot Ball Top News

സമ്മര്‍ദം തന്റെ മുകളില്‍ അടിയുന്നു എന്ന് മോറാട്ട

June 19, 2021

സമ്മര്‍ദം തന്റെ മുകളില്‍ അടിയുന്നു എന്ന് മോറാട്ട

സ്‌പെയിനിനുവേണ്ടിയുള്ള തന്റെ പ്രകടനത്തെ വിമർശകര്‍ വെറുതെ വിടുന്നില്ല എന്നും തന്നെ എല്ലാവര്‍ക്കും ഇഷ്ട്ടപ്പെടില്ല എന്നും താരം വെളിപ്പെടുത്തി.തിങ്കളാഴ്ച സെവിയയിൽ സ്വീഡനെതിരായ ആദ്യ മത്സരത്തിൽ ലൂയിസ് എൻറിക്കിന്റെ ടീം മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ പാസുകൾ പൂർത്തിയാക്കിയെങ്കിലും 0-0 സമനിലയിൽ പരാജയപ്പെട്ടു.ടീമിലെ നല്ലൊരു  സ്ട്രൈക്കറുടെ അഭാവം ആണ് സ്പെയിനിന്റെ പ്രശ്നം എന്നാണ് എല്ലാ ഫുട്ബോള്‍ പണ്ടിട്ട്സും വിലയിരുത്തുന്നത്.

“ഞാന്‍ ഇത് പോലുള്ള കാര്യങ്ങള്‍ക്ക് വല്ലാതെ ചെവി കൊടുക്കാറില്ല.ഞാന്‍ എന്‍റെ 17 വയസ്സ് മുതല്‍ കഷ്ട്ടപ്പെടുകയാണ്,എന്‍റെ സ്വപ്‌നങ്ങള്‍ നേടുന്നതിന് വേണ്ടി.എന്നെ എല്ലാവർക്കും ഇഷ്ടപ്പെടാൻ കഴിയില്ല.വിമർശനങ്ങൾ ഉണ്ടാകുമ്പോൾ നിങ്ങൾ അത് മാറ്റാന്‍ ശ്രമിക്കണം.സ്വീഡനെതിരെ ഗോള്‍ കീപര്‍ മികച്ച ഫോമില്‍ ആയിരുന്നു.എന്നാല്‍ ഞാന്‍ സ്പെയിന്‍ ജേഴ്സിയില്‍  എന്‍റെ 200 ശതമാനം നല്‍കാറുണ്ട്.” 28 കാരൻ വെള്ളിയാഴ്ച ഒരു പ്രീ-മാച്ച് പത്രസമ്മേളനത്തിൽ പറഞ്ഞു.

Leave a comment