Editorial European Football Foot Ball Top News

എവിടാണ് സൗത്ത് ഗേറ്റിന് പിഴക്കുന്നത് ??

June 19, 2021

എവിടാണ് സൗത്ത് ഗേറ്റിന് പിഴക്കുന്നത് ??

ഇത്രയും ശക്തമായ ഒരു അറ്റാക്കിങ് ലൈൻ അപ്പ് ഇംഗ്ലണ്ടിന് ഉപയോഗശൂന്യമായി പോകുന്നത് ഫുട്ബോൾ ലോകത്തിനെ അപ്പാടെ അമ്പരിപ്പിക്കുന്നു. രണ്ടു കളികളിൽ നിന്നായി അവർക്ക് നേടാനായത് വെറും ഒരു ഗോൾ മാത്രം. പഴികൾ എല്ലാം തന്നെയും വന്നു ചേരുന്നത് മാനേജർ സൗത്ത് ഗേറ്റിലും. ഈ ആരോപണങ്ങളിൽ കഴമ്പില്ല എന്നും പറയാൻ സാധിക്കില്ല.

ആദ്യമായി ടീം സെലെക്ഷനിൽ തന്നെ കുറച്ചു അപായങ്ങൾ പതുങ്ങി ഇരിക്കുന്നു. റൈറ്റ് വിങ് ബാക്കായി കളിപ്പിക്കാൻ ആറു പേരാണ് ടീമിൽ. അറ്റാക്കിങ് വിങ്ങഴ്സും ഒട്ടനവധി – ഗ്രീലിഷ്, സാഞ്ചോ,സ്റ്റെർലിങ്, സാക്ക, ഫോഡൻ. എന്നാൽ മധ്യനിരയിൽ ആവശ്യത്തിന് പ്രതിഭകളെ ഉൾപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചില്ല. അപ്പോൾ സ്വാഭാവികമായും വിങ്ങുകളിൽ കൂടി ആക്രമണങ്ങൾ ഏറെ പ്രതീക്ഷിക്കാം. എന്നാൽ അങ്ങനെ പ്രിത്യേകിച്ചൊരു ഗെയിം പ്ലാൻ അവർക്കുണ്ടെന്ന് കളി കണ്ടിട്ട് തോന്നുന്നില്ല. ഡിക്ലൻ റൈസ് മാത്രമാണ് ഒരു യഥാർഥ ഹോൾഡിങ് മിഡ്‌ഫീൽഡർ. ഹെന്ഡേഴ്സൺ ഉണ്ടെങ്കിലും പരിക്കിൽ നിന്ന് മുക്തനായി വന്നിട്ട് അധികം മത്സരങ്ങൾ കളിച്ചിട്ടില്ല. മൌണ്ട് മാത്രമാണ് ഒരു അറ്റാക്കിങ് മിഡ്‌ഫീൽഡർ. ബില്ലിങ്ങാവും, ഫിലിപ്പ്സുമെല്ലാം ബോക്സ് ട്ടോ ബോക്സ് മിഡ്‌ഫീൽഡർസ് ആണ്. ജെയിംസ് മാഡിസൺ, ജെയിംസ് വാർഡ് പ്രോവെസ് എന്നിവരിൽ ഒരാളെയെങ്കിലും ടീമിൽ ഉൾപെടുത്താമായിരുന്നു. ഇന്നലെ ഫിലിപ്പ്സ് ഒന്ന് ഫോം മങ്ങി പോയപ്പോൾ സൗത്ത് ഗേറ്റിന്റെ കയ്യിൽ 17 വയസ്സ് മാത്രം പ്രായമുള്ള ബില്ലിങ്‌ഹാം മാത്രമേ ഉണ്ടായിരുന്നുള്ളു.

പിന്നെ പ്രശ്‍നം ടീം സെലെക്ഷൻ ആണ്. സ്റ്റെർലിങ്ങിന് എങ്ങനെ ഗ്രീലീഷിനെക്കാൾ മുമ്പ് പരിഗണ ലഭിക്കുന്നു എന്ന് മനസിലാകുന്നില്ല. മാത്രമല്ല ഇന്നത്തെ മത്സരത്തിൽ ഏറ്റവും നന്നായി കളിച്ചു കൊണ്ടിരുന്ന ഫോഡിനെ ആണ് ഗ്രീലീഷിനെ ഇറക്കാൻ സുബ്സ്ടിട്യൂറ്റ് ചെയ്തത്. അത് സ്റ്റെർലിങ് ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ആരാധകർ ഇല്ല.

ടീമിലെ കളിക്കാരുടെ മികവിന്റെ ഉന്നതി പുറത്തെടുക്കുകയാണ് ഒരു മാനേജറിന്റെ ഏറ്റവും വലിയ ജോലി. ഈ കാര്യത്തിലും സൗത്ത് ഗേറ്റ് പിന്നിലാണ്. തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുന്ന ഹരി കെയ്ൻ ഒക്കെ ഗ്രൗണ്ടിൽ അപ്രസക്തമാകുന്നതാണ് നാം കണ്ടത്.

2006 ലോക കപ്പിന് ശേഷം ഇത്രയും മികച്ച ഒരു ദേശീയ ടീം ഇംഗ്ലണ്ടിന് ഉണ്ടായിട്ടില്ല. എന്നാൽ ആ ടീമിന്റെ തന്നെ ഗതി ഇവർക്കും വരുമോ എന്നുള്ളതാണ് ഇപ്പോളത്തെ സംശയം.

Leave a comment