European Football Foot Ball Top News

സ്കോട്ട്ലാണ്ടിനെതിരെ തങ്ങളുടെ ആയുധത്തിന്‍റെ മൂര്‍ച്ച കൂട്ടി ഇംഗ്ലണ്ട്

June 18, 2021

സ്കോട്ട്ലാണ്ടിനെതിരെ തങ്ങളുടെ ആയുധത്തിന്‍റെ മൂര്‍ച്ച കൂട്ടി ഇംഗ്ലണ്ട്

വെള്ളിയാഴ്ച രാത്രി സ്‌കോട്ട്‌ലൻഡിനെ വെംബ്ലിയിലേക്ക് സ്വാഗതം ചെയ്യുമ്പോൾ ഇംഗ്ലണ്ട് കാത്തിരിക്കുന്നത് യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയം നേടാന്‍ ആണ്.ത്രീ ലയൺസ് തങ്ങളുടെ യൂറോ 2020 കാമ്പെയ്ൻ ഞായറാഴ്ച ക്രൊയേഷ്യക്കെതിരെ 1-0 ന് ജയിച്ചു കൊണ്ട് തുടങ്ങി.വന്‍പ്രതീക്ഷയോടെ ആണ് ഇംഗ്ലണ്ട് ഇത്തവണ യുറോക്ക് വന്നിട്ടുള്ളത്.യൂറോയില്‍ കാലങ്ങളായി തങ്ങളുടെ പേരില്‍ നിലനില്‍ക്കുന്ന മോശം പതിച്ചായ മാറ്റാന്‍ ഉറച്ചുള്ള വരവാണ് അവരുടെത്.

ചെക്ക് റിപ്പബ്ലിക്കിനോട് 2-0 തോൽവി ഏറ്റുവാങ്ങി സ്കോട്ട്ലാന്‍ഡ്‌ ഗ്രൂപ്പ് ഗട്ടത്തില്‍ അവസാന സ്ഥാനത്താണ് നില്‍ക്കുന്നത്.ഗ്രൂപ്പില്‍ താരതമ്യേനെ കരുത്തര്‍ ആയ ക്രോയെഷയുടെ സാന്നിദ്ധ്യം സ്കോട്ട്ലാണ്ടിന് വെല്ലുവിള്ളി സൃഷ്ട്ടിക്കുന്നു.നാളെ രാവിലെ ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് ആണ് വെംബ്ലിയില്‍  ഇരുവരും തമ്മില്‍ ഉള്ള പോരാട്ടം.

Leave a comment