Uncategorised

സ്വീഡന് ജയം ; ഒന്നാം സ്ഥാനത്ത്

June 18, 2021

സ്വീഡന് ജയം ; ഒന്നാം സ്ഥാനത്ത്

വെള്ളിയാഴ്ച യൂറോ 2020 ൽ സ്ലൊവാക്യക്കെതിരെ 1-0 ന് ജയിച്ച സ്വീഡനെ ഗ്രൂപ്പ് ഇയിൽ ഒന്നാമതെത്തി.75 ആം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി ഗോളാക്കി മാറ്റികൊണ്ട് എമിൽ ഫോർസ്ബർഗ് ആണ് സ്വീഡന് വിലപ്പെട്ട മൂന്നു പോയിന്റ്‌ നേടി കൊടുത്തത്.ഗ്രൂപ്പ്  ഫേവറിറ്യറ്സ്  ആയ  സ്‌പെയിൻ അവരുടെ ടൂർണമെന്റ് ഓപ്പണറിൽ സ്വീഡനെതിരെ സമനിലയിൽ പിരിഞ്ഞതിന് ശേഷം  മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍.

ഇന്നത്തെ മത്സരത്തില്‍ വിജയം നേടാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ സ്ലോവാക്കിയ ഒരുപക്ഷേ അടുത്ത നോക്കൌട്ട് റൌണ്ടിലേക്ക് ഉള്ള ടിക്കറ്റ്‌ എടുതേന്നെ.ആദ്യ പകുതിയിൽ പന്ത്  സ്ലോവാക്യയുടെ കൈവശമുണ്ടായിരുന്നെങ്കിലും ഒരു ഗോള്‍ ഭീഷണി ഉയര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല.76 ആം മിനുട്ടില്‍ ക്വായിസനെ ടുബ്രാവക ഫൗള്‍ ചെയ്തത് ആണ് മത്സരത്തിന്റെ ഗതി തിരിച്ചു വിട്ടത്.

Leave a comment