European Football Foot Ball Top News

യൂറോ ഇന്ന് ; വിജയകുതിപ്പ് തുടരാന്‍ ഫിന്‍ലാണ്ട്

June 16, 2021

യൂറോ ഇന്ന് ; വിജയകുതിപ്പ് തുടരാന്‍ ഫിന്‍ലാണ്ട്

യൂറോയില്‍ ഇന്ന് തങ്ങളുടെ രണ്ടാം മത്സരത്തിനു വേണ്ടി ഫിന്‍ലാന്‍ഡ്‌ റഷ്യ ഏറ്റുമുട്ടും.ആദ്യ മത്സരത്തില്‍ ഡേന്മാര്‍ക്കിനെതിരെ ഒരു ഗോളിന് അപ്രതീക്ഷിത വിജയം നേടിയ ഫിന്‍ലാന്‍ഡ്‌ ലീഗില്‍ രണ്ടാം സ്ഥാനത്താണ്‌.റഷ്യ ആകട്ടെ ആദ്യ മത്സരത്തില്‍ ബെല്‍ജിയതിനോട് തോല്‍വി നേരിട്ട് ലീഗ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം ആറരക്കാണ് മത്സരം നടക്കാന്‍ പോകുന്നത്.

മറ്റൊരു മത്സരത്തില്‍ ഗ്രൂപ്പ്‌ എ യില്‍ വേല്‍സ് തുര്‍ക്കിയെ നേരിടും.ആദ്യ മത്സരത്തില്‍ സമനില നേടി കൊണ്ട് വേല്‍സ് യൂറോക്ക് തുടക്കം കുറിച്ചപ്പോള്‍ ഇറ്റലിക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടാന്‍ ആയിരുന്നു തുര്‍ക്കിയുടെ വിധി.ലീഗില്‍ അവസാന സ്ഥാനത്താണ് തുര്‍ക്കി.ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒന്‍പതരക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള പോരാട്ടം.

 

Leave a comment