European Football Foot Ball Top News

ഞാന്‍ പോഗ്ബയെ കടിച്ചിട്ടില്ല – റുഡിഗര്‍

June 16, 2021

ഞാന്‍ പോഗ്ബയെ കടിച്ചിട്ടില്ല – റുഡിഗര്‍

ഫ്രാൻസിനെതിരായ ജർമ്മനിയുടെ തോൽവിയിൽ പോൾ പോഗ്ബയെ കടിച്ചു എന്ന ആരോപണം  അന്റോണിയോ റൂഡിഗർ നിഷേധിച്ചു.തുല്യ ശക്തികള്‍ തമ്മില്‍ പോരാടിയ മത്സരത്തില്‍ ഒരു ഗോളിന് ആണ് ജര്‍മനിയെ ഫ്രാന്‍സ് മറികടന്നത്.പോഗ്ബയുമായുള്ള വിചിത്രമായ ഏറ്റുമുട്ടലിനുശേഷം മാച്ച് റഫറി കാർലോസ് ഡെൽ സെറോ ഗ്രാൻഡിൽ നിന്ന് ഒരു ശിക്ഷയും ലഭിക്കാത്തത് റൂഡിഗറിന് ഭാഗ്യം ആയി കരുതാം.

ആദ്യ പകുതിയുടെ അവസാനത്തിൽ, റുഡിഗർ പോഗ്ബയുടെ നെഞ്ചത്ത് കൈകൊണ്ട് അമര്‍ത്തി പിടിച്ചു താരത്തിന്‍റെ തോളില്‍ മുഖം പതിപിക്കുന്ന വീഡിയോ ലഭിച്ചിരുന്നു.തനിക്ക് കടിയേറ്റതായി ഡെൽ സെറോ ഗ്രാൻഡിനോട് പരാതിപ്പെടാൻ പോഗ്ബ പോയെങ്കിലും ഫലം ഒന്നും തന്നെ ഉണ്ടായില്ല.അത് കടി ആയിരുന്നില്ല  എന്നും ക്യാമറയില്‍ കാണുമ്പോള്‍ സംഗതി വിത്യാസം ഉണ്ടെന്നും റുടിഗര്‍ പറഞ്ഞു.മത്സരത്തിന്റെ അവസാനത്തില്‍ തന്നെ തങ്ങള്‍ അതിനെക്കുറിച്ച്‌ പറഞ്ഞവസാനിപ്പിച്ചു എന്നും റുടിഗര്‍ വെളിപ്പെടുത്തി.

 

Leave a comment