Foot Ball Top News

അഫ്ഗാനെതിരെ സമനില ; ഏഷ്യൻ കപ്പ് യോഗ്യത മൂന്നാം റൗണ്ടിലേക്ക് കടന്ന് ഇന്ത്യ

June 15, 2021

അഫ്ഗാനെതിരെ സമനില ; ഏഷ്യൻ കപ്പ് യോഗ്യത മൂന്നാം റൗണ്ടിലേക്ക് കടന്ന് ഇന്ത്യ

ദോഹയില്‍ നടന്ന ഇന്ത്യ അഫ്ഗാനിസ്ഥാന്‍ വേള്‍ഡ് കപ്പ് ക്വാളിഫയര്‍ മത്സരം സമനിലയില്‍.ഇരു ടീമുകളും ഓരോ ഗോള്‍ നേടി.ഒരു പോയിന്‍റ് നേടി ഇന്ത്യ ഗ്രൂപ്പ് ഇ യില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി.ഈ ഫലം അർത്ഥമാക്കുന്നത് ഗ്രൂപ്പ് ഇയിൽ ബ്ലൂ ടൈഗേഴ്സ് 2023 എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ മൂന്നാം റൗണ്ടിലേക്ക്  യോഗ്യത നേടി എന്നും കൂടി ആണ്.

ആദ്യ  പകുതിയില്‍ ഇരു ടീമുകളും ഗോളൊന്നും നേടിയില്ല.മത്സരത്തിന്റെ 75 ആം മിനുട്ടില്‍ ഒരു ഓണ്‍ ഗോള്‍ നേടി കൊണ്ട് അഫ്ഗാന്‍ താരം ഒവയാസ് അസീസി ഇന്ത്യക്ക് ലീഡ് നേടി കൊടുത്തു.എന്നാല്‍ ആ ഒരു സന്തോഷം അധിക നേരം നീണ്ടുനിന്നില്ല.82 ആം മിനുട്ടില്‍ മറുപടി  ഗോള്‍ നേടി സമാനി ഇന്ത്യന്‍ നിരയെ ഞെട്ടിച്ചു.സമനിലയിലും  ഇന്ത്യ  ഏഷ്യന്‍ കപ്പ്‌ യോഗ്യത മത്സരത്തിലേക്ക് കടന്നത്  ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നു.

Leave a comment