Foot Ball Top News

കടങ്ങള്‍ എല്ലാം തീര്‍ക്കാന്‍ അര്‍ജന്റീനയുടെ കോപ അരഞ്ഞേറ്റം ചിലിക്കെതിരെ

June 14, 2021

കടങ്ങള്‍ എല്ലാം തീര്‍ക്കാന്‍ അര്‍ജന്റീനയുടെ കോപ അരഞ്ഞേറ്റം ചിലിക്കെതിരെ

റിയോ ഡി ജനീറോയുടെ എസ്റ്റാഡിയോ നിൾട്ടൺ സാന്റോസിൽ പ്രാദേശിക നിവാസികള്‍ ആയ ചിലിയെ അർജന്റീന നേരിടും.ഇന്ന് രാവിലെ ബ്രസീല്‍ തങ്ങളുടെ കോപ കാമ്പൈഗ്ന്‍ വിജയത്തോടെ തുടക്കം കുറിച്ചിരുന്നു.ഇനി അര്‍ജന്റീനയുടെ ഊഴം ആണ്.നാളെ രാവിലെ ഇന്ത്യന്‍ സമയം രണ്ടരക്ക് ആണ് മത്സരം.അര്‍ജന്റീനയും ചിലിയും തമ്മില്‍ ഉള്ള പൊരുത്തകേട്‌ 2014 കോപ മുതല്‍ തുടങ്ങിയതാണ്‌.രണ്ടു തവണ ഫൈനലില്‍ ചിലി അര്‍ജന്റീനയെ മലര്‍ത്തിയടിച്ചപ്പോള്‍  കഴിഞ്ഞ തവണ ലൂസേര്‍സ് ഫൈനലില്‍ ഇരുവരും ഏറ്റുമുട്ടിയിരുന്നു.

അന്ന് വിജയം അര്‍ജന്റീനക്ക് ആയിരുന്നു.വേള്‍ഡ് കപ്പിലെ മോശം പ്രകടനത്തിന് ശേഷം പുതിയ കോച്ച് ലയണല്‍ സ്കലോനിയുടെ  കീഴില്‍ യുവത്വവും പരിച്ചയസമ്പനത്തയും ഇടകലര്‍ത്തി ഒരു പുതിയ ടീം ആണ് ഇപ്പോള്‍  അര്‍ജന്റീന.മികച്ച ഫോമില്‍ അല്ലെങ്കിലും ടൂര്‍ണമെന്റില്‍ ഇവരുടെ പ്രകടനത്തെ മുന്‍കൂട്ടി വിലയിരുത്തുക ബുദ്ധിമുട്ടാണ്.ഈ കോപ  ടൂര്‍ണമെന്റിലെ കറുത്ത കുതിരകള്‍ ആണ് മിശിഹാപട.

 

Leave a comment