European Football Foot Ball Top News

ജിറൂഡുമായി നിലവില്‍ പ്രശ്നമൊന്നുമില്ല എന്ന് എംബാപ്പെ

June 14, 2021

ജിറൂഡുമായി നിലവില്‍ പ്രശ്നമൊന്നുമില്ല എന്ന് എംബാപ്പെ

ഒലിവര്‍ ജിരൂഡിന്റെ പരാതികള്‍ തന്നെ ഏറെ ആഴത്തില്‍ ബാധിച്ചു എന്നും അദ്ദേഹത്തിന് പ്രശ്നം ഉണ്ടായിരുന്നേല്‍ തന്നോട് പറയാം ആയിരുന്നു എന്നും എംബാപ്പെ വെളിപ്പെടുത്തി.ഇത് ഒരു വലിയ പ്രശ്നമാക്കി മാറ്റാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി.താന്‍ ബോക്സിലേക്ക് ഓടുമ്പോള്‍ തനിക്ക് പന്ത് ലഭിക്കുന്നില്ല എന്ന പരാതി ജിറൂഡ് മാധ്യമങ്ങളില്‍ പറഞ്ഞിരുന്നു.

ഒരു സ്ട്രൈക്കര്‍  തനിക്കും ഇതേ തോന്നല്‍ എല്ലാ മത്സരത്തിലും ഉണ്ടായിരുന്നു.ജിറൂഡിന് വല്ല പ്രശ്നം ഉണ്ടായിരുന്നു എങ്കില്‍ എന്നോട് പറയാം ആയിരുന്നു.എന്തായാലും അദ്ദേഹം ഇത് വലിയ ഒരു പ്രശ്നം ആക്കി മാറ്റിയില്ല.”എംബാപ്പെ മാധ്യമങ്ങളോട് പറഞ്ഞു.ഫ്രഞ്ച് കോച്ച്  ദേഷാംബ്സ് നിലവില്‍ ഒരു പ്രശ്നവും ഇല്ല എന്നും എല്ലാം സംസാരിച്ചു പരിഹരിച്ചു എന്നും ഇതിനു ശേഷം പറഞ്ഞിരുന്നു.

 

 

Leave a comment