ബാഴ്സ മിഡ് ഫീല്‍ഡിലേക്ക് ഗുണ്ടോഗനെ എത്തിക്കാന്‍ തീരുമാനം
ജർമ്മൻ ഇന്റർനാഷണൽ മികച്ച സീസൺ ആസ്വദിച്ചുവെങ്കിലും ഇത്തിഹാഡിൽ നിലവിലുള്ള കരാർ തീരാന്‍ ഇനി വെറും രണ്ടു കൊല്ലമേ ഉള്ളൂ.ഗുണ്ടോഗനെ തങ്ങളുടെ പക്കലിലേക്ക് എത്തിക്കാന്‍ ബാഴ്സ ശ്രമം നടത്തുന്നതായി the sun റിപ്പോര്‍ട്ട് ചെയ്തു.
ഈ വേനൽക്കാലത്ത് സിറ്റിക്ക് പണം കണ്ടെത്താനുള്ള പദ്ധതികളൊന്നുമില്ല, മാത്രമല്ല അദ്ദേഹത്തിന്റെ നിലവിലെ ഫോമില്‍ സിറ്റിസന്‍സ് ത്രിപ്തര്‍ ആണ്.എന്നാൽ മുമ്പ് ബാഴ്സയോടുള്ള ആരാധനയെക്കുറിച്ചും അവരുടെ ഫുട്ബോളിനെ കുറിച്ചും താരം വാ തോരാതെ സംസാരിച്ചിട്ടുണ്ട്.വൈനാല്ടതിനെ ഇറക്കുന്നതിൽ അവർ പരാജയപ്പെട്ടു എന്നതിനർത്ഥം അവർക്ക് മറ്റേത് താരത്തിനെ ടീമിലേക്ക് എടുക്കേണ്ടത് ഉണ്ട്.ആസ്റ്റൺ വില്ല നായകൻ ജാക്ക് ഗ്രീലിഷിന് ഇടം നൽകാനായി ഗ്വാർഡിയോള തന്റെ മിഡ്ഫീൽഡ് മാറ്റി മറക്കാന്‍ ശ്രമം നടത്തുകയാണ് എന്ന വാര്‍ത്തയുണ്ട് അതിനാല്‍ ഗുണ്ടോഗനും ഇത് നല്ലൊരു ഡീല്‍ ആയിരിക്കും.