European Football Foot Ball Top News

പിഎസ്ജിയില്‍ എത്താന്‍ ആയതില്‍ സന്തോഷം എന്ന് വൈനാല്‍ഡം

June 11, 2021

പിഎസ്ജിയില്‍ എത്താന്‍ ആയതില്‍ സന്തോഷം എന്ന് വൈനാല്‍ഡം

2020-21 പ്രീമിയർ ലീഗ് സീസണിന്റെ അവസാന ദിവസം ക്രിസ്റ്റൽ പാലസിനെതിരെ ടീം 2-0 ന് ജയിച്ചതിന് ശേഷം ലിവർപൂൾ അനുകൂലികളോട് വിട പറഞ്ഞതിന് ശേഷം വൈനാല്ടം പിഎസ്ജിയിലെക്കു തിരിച്ചു.താരത്തിനെ സൈന്‍ ചെയ്യാന്‍ ബാഴ്സ ഏറെ ശ്രമിച്ചു എങ്കിലും കൂടുതല്‍ പണം നല്‍കുമെന്ന ഓഫര്‍ പിഎസ്ജിയാണ് വച്ചത്.

“പാരീസ് സെന്റ് ജെർമെയ്നിനായി ഒപ്പിടുന്നത് എനിക്ക് ഒരു പുതിയ വെല്ലുവിളിയാണ്. ഞാൻ യൂറോപ്പിലെ ഏറ്റവും മികച്ച സ്ക്വാഡുകളിലൊന്നിൽ ചേരുന്നു.ഈ മികച്ച ടീമിലേക്ക് ഞാന്‍ എന്‍റെ അര്‍പ്പണബോധവും കഠിനാധ്വാനവും കൊണ്ട് വരും.ഇവിടത്തെ പ്രോജക്ടില്‍ അങ്കം ആവാന്‍  കഴിഞ്ഞതില്‍ സന്തോഷം.”മുൻ ഫെയ്‌നോർഡ്, പി‌എസ്‌വി, ന്യൂകാസിൽ യുണൈറ്റഡ് മിഡ്‌ഫീൽഡർ പി‌എസ്‌ജി വെബ്‌സൈറ്റിനോട് പറഞ്ഞു.യൂറോപ്യൻ ചാമ്പ്യൻഷിപ്പിനുശേഷം അദ്ദേഹം പി‌എസ്‌ജിയുമായി ചേരും എന്നാണ് അറിയാന്‍ കഴിഞ്ഞത്.

Leave a comment