European Football Foot Ball Top News

ഹാലണ്ട്,ഹക്കീമി ചെല്‍സിയുടെ രണ്ടു സമ്മര്‍ സൈനിംഗ് ടാര്‍ഗറ്റുകള്‍

June 10, 2021

ഹാലണ്ട്,ഹക്കീമി ചെല്‍സിയുടെ രണ്ടു സമ്മര്‍ സൈനിംഗ് ടാര്‍ഗറ്റുകള്‍

ബോറുസിയ ഡോർട്മുണ്ടിന്റെ എർലിംഗ് ഹാലാൻഡ്, ഇന്റർ ഫുൾ ബാക്ക് അക്രഫ് ഹകിമി എന്നിവരുടെ ഇരട്ട സമ്മർ ഡീൽ ലക്ഷ്യമിട്ടു കൊണ്ട് ചെല്‍സി.ഹാലാൻഡിനായുള്ള ഏതൊരു ഇടപാടും ചെല്‍സിയുടെ ഇതുവരെയുള്ള റെക്കോര്‍ഡ്‌ മാത്രമല്ല പ്രീമിയർ ലീഗ് റെക്കോർഡുകൾ തന്നെ തിരുത്തി എഴുതപ്പെട്ടെക്കും.ഹാലണ്ടിനു വേണ്ടി ചെൽസി ഇപ്പോൾ ഈ നീക്കം നടത്തുമോ, അല്ലെങ്കിൽ 2022 ൽ വില കുറയുന്നതുവരെ കാത്തിരിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ഒരു അറിവും ലഭിച്ചിട്ടില്ല.

ഇന്‍റര്‍ മിലാന്‍ തങ്ങളുടെ താരമായ ഹക്കീമിക്ക് ഉറപ്പിച്ചിരിക്കുന്ന വില 96 മില്യണ്‍ ഡോളര്‍ ആണ്.പിഎസ്ജി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്ന തുകയായ 79 മില്യണ്‍ ഡോളര്‍  നല്‍കാന്‍  ചെല്‍സി തയ്യാറാണ് എന്നും കേള്‍ക്കുന്നുണ്ട്.ഇതോടെ ചെല്‍സി തങ്ങളുടെ മികച്ച രണ്ടു സൈനിംഗ് ടാര്‍ഗട്ടുകള്‍ക്ക് ആയി നീക്കങ്ങള്‍  നടത്താന്‍ തുടങ്ങി എന്നാണ് അറിയാന്‍ കഴിയുന്നത്.

 

Leave a comment