European Football Foot Ball Top News

അതല്റ്റിക്കോ മാഡ്രിഡ്‌ – മാഞ്ചസ്റ്റര്‍ സിറ്റി തമ്മില്‍ ഒരു സ്വാപ് ഡീലിന് സാധ്യത

June 8, 2021

അതല്റ്റിക്കോ മാഡ്രിഡ്‌ – മാഞ്ചസ്റ്റര്‍ സിറ്റി തമ്മില്‍ ഒരു സ്വാപ് ഡീലിന് സാധ്യത

ബെർണാഡോ സിൽവയ്ക്ക് പകരമായി അറ്റ്ലെറ്റിക്കോ മാഡ്രിഡ്  സോള്‍  നിഗൂസിനെ മാഞ്ചസ്റ്റർ സിറ്റിക്ക് വാഗ്ദാനം ചെയ്തതായി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.രണ്ട് കളിക്കാരും അതത് ക്ലബ്ബുകളിൽ വേണ്ട  വിധം തിളങ്ങുന്നില്ല എന്ന്  വിശ്വസിക്കപ്പെടുന്നു, അതിനാൽ ഇരുപക്ഷത്തെയും ശക്തിപ്പെടുത്തുന്നതിനുള്ള ചെലവ് കുറഞ്ഞ മാർഗമായി അറ്റ്ലെറ്റിക്കോ ഒരു സ്വാപ്പ് ഡീലിനെ  കാണുന്നു.

അതല്റ്റിക്കോ മാഡ്രിഡ്‌ സോളിനെ 85 മില്യണ്‍ ഡോളറിന് മൂല്യം കണക്കാക്കുമ്പോള്‍ സിറ്റി 2017 ല്‍  സില്‍വയെ വാങ്ങിയത് 75 മില്യണ്‍ ഡോളര്‍ കൊടുത്തിട്ടാണ്.അതിനാല്‍ ഒരു സ്വാപ് ഡീലിന്  ആണ് സാധ്യതയുള്ളത്.ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഉള്‍പ്പടെ മോശം ഫോം കാഴ്ചവച്ച സില്‍വയെ  മാഞ്ചസ്റ്റര്‍ സിറ്റി   കൊടുക്കുകയാണ് എന്ന് യുറോപ്യന്‍ സ്പോര്‍ട്ട്സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഒരു പ്ലേ മേക്കിംഗ് മിഡ് ഫീല്‍ഡര്‍ നിലവില്‍ സിറ്റിയില്‍ അധികപറ്റാണ് എന്നാണത്രേ സിറ്റിയുടെ അഭിപ്രായം.

Leave a comment