Foot Ball Top News

വിജയവഴിയിലേക്ക്‌ മടങ്ങിയെത്താന്‍ ഉറുഗ്വേ

June 8, 2021

വിജയവഴിയിലേക്ക്‌ മടങ്ങിയെത്താന്‍ ഉറുഗ്വേ

ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ ഗ്രൂപ്പിലെ റൗണ്ട്  മത്സരങ്ങത്തിൽ വെനസ്വേല ഉറുഗ്വേയെ കാരക്കാസിലേക്ക് സ്വാഗതം ചെയ്യുന്നു.അഞ്ച് മത്സരങ്ങളിൽ നിന്ന് വെറും മൂന്ന് പോയിന്റുമായി ആതിഥേയരുടെ  യോഗ്യത പ്രചാരണം മന്ദഗതിയില്‍ ആണ് പോകുന്നത്.ഉറുഗ്വേയും മോശം ഫോമില്‍ ആണ്.അഞ്ചു മത്സരങ്ങളില്‍ നിന്നും ഏഴു പോയിന്റുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് അവര്‍.

 

ബൊളീവിയയെ നേരിടാൻ യാത്ര ചെയ്ത വെനസ്വേലയുടെ അവസാന യോഗ്യതാ മത്സരത്തിൽ 3-1 ന് നിരാശാജനകമായ തോൽവി ആയിരുന്നു ഫലം.പരാഗ്വേയ്‌ക്കെതിരായ  ഹോമിൽ നടന്ന മത്സരത്തിൽ 0-0 സമനിലയിൽ പിരിയാന്‍ ആയിരുന്നു ഉറുഗ്വേയുടെ വിധി.2018 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തിയ ഓസ്‌കാർ തബാരസിന്റെ ടീം ഗ്രൂപ്പിൽ നിന്ന് യോഗ്യത നേടുന്നതിനും അടുത്ത വർഷത്തെ ടൂർണമെന്റിലെത്തുന്നതിനും ഫെവരിറ്റ്സ് ആണ്.നാളെ രാവിലെ നാല് മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.

Leave a comment