European Football Foot Ball Top News

ഹാലണ്ടിനെ കൊണ്ട് നീല കുപ്പായം അണിയിക്കാന്‍ ചെല്‍സി

June 8, 2021

ഹാലണ്ടിനെ കൊണ്ട് നീല കുപ്പായം അണിയിക്കാന്‍ ചെല്‍സി

സ്‌ട്രൈക്കർ എർലിംഗ് ഹാലാൻഡിനെ ഒപ്പിടുന്നതിനെക്കുറിച്ച് ചെൽസിയുമായി  ഔദ്യോഗികമായി ബോറുസിയ ഡോർട്മണ്ടുമായി ബന്ധപ്പെട്ടുവെന്ന് ഡെയ്‌ലി മെയിൽ അവകാശപ്പെടുന്നു.മാനേജർ തോമസ്  ടൂഷൽ അടുത്ത സീസണിന് മുന്നോടിയായി ഒരു എലൈറ്റ് സെന്റർ ഫോർവേഡിനെ  ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ബോറൂസിയ താരത്തിന് ചുമത്തിയ അസാധാരണം ആയ വില എങ്ങനെ മറികടക്കും എന്നാ ചിന്തയില്‍ ആണ് ചെല്‍സി.

ഈ ഒരു ട്രാന്‍സഫര്‍ നടക്കുകയാണെങ്കില്‍ അടുത്ത പ്രിമിയര്‍ ലീഗ് കിരീടം ചെല്‍സിയില്‍ എത്തിക്കാന്‍ കഴിയുമെന്നുള്ള വിശ്വാസം ചെല്‍സിക്കും ടൂഷലിനും ഉണ്ട്.താരത്തിനെ ഇതിനു മുന്നേ ബാഴ്സ റയല്‍ ടീമുകളും പിന്നെ മാഞ്ചസ്റ്റര്‍ സിറ്റിയും തങ്ങളുടെ ട്രാന്‍സഫര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു,എന്നാല്‍ ഇവരാരും ഇപ്പോള്‍ പുതിയ നീക്കങ്ങള്‍ നടത്തുന്നതായും കേള്‍ക്കുന്നില്ല.ഈ സീസണില്‍ കിലിയന്‍ എംബാപ്പെ യേ സൈന്‍ ചെയ്യാന്‍ കഴിയുന്നില്ല എങ്കില്‍ തീര്‍ച്ചയായും അവര്‍ ഹാലണ്ടിന്റെ പുറകെ പോകും എന്നാണ് കരുതപ്പെടുന്നത്.

Leave a comment