European Football Foot Ball Top News

ബെല്‍ജിയം ക്രൊയേഷ്യയെ നേരിടും

June 6, 2021

ബെല്‍ജിയം ക്രൊയേഷ്യയെ നേരിടും

ബെൽജിയവും ക്രൊയേഷ്യയും നാളെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു.രണ്ട് ഫുട്ബോൾ പവർ ഹൌസുകളും അവരുടെ മിഡ് വീക്ക് ഏറ്റുമുട്ടലിൽ 1-1 സമനിലയിൽ പിരിഞ്ഞു,ബെൽജിയത്തെ ഗ്രീസ് പൂട്ടിയപ്പോള്‍ അർമേനിയയെ മറികടക്കാൻ ചെക്കേർഡ് വൺസ് പരാജയപ്പെട്ടു.നാളെ രാവിലെ ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് ആണ് മത്സരം.ബെല്‍ജിയം  ആണ് മത്സരത്തിനു ആധിധേയത്വം വഹിക്കാന്‍ പോകുന്നത്.

വരാനിരിക്കുന്ന യൂറോ ബെൽജിയത്തിനായുള്ള ചരിത്രപരമായ ഒരു ടൂർണമെന്റായി റോബർട്ടോ മാർട്ടിനെസ് ഉറ്റുനോക്കുന്നുണ്ട്.കഴിഞ്ഞ വേള്‍ഡ് കപ്പില്‍ മൂന്നാം സ്ഥാനം നേടിയെങ്കിലും അതുപോലെ ഒരു ടൂര്‍ണമെന്റ് അല്ല ബെല്‍ജിയം പ്രതീക്ഷിക്കുന്നത്.ക്രൊയേഷ്യ ആകട്ടെ അടുത്ത മത്സരത്തില്‍ യുറോ ചാമ്പ്യന്‍ഷിപ്പില്‍ എതിരാളി ഇംഗ്ലണ്ട് ആണ്.അതിനാല്‍ അതിനു മുന്നേ തങ്ങളുടെ ശക്തി ഒന്ന് കൂടെ പരീക്ഷിക്കാന്‍ ആണ് ക്രോയേഷ്യ ഒരുങ്ങുന്നത്.

Leave a comment

Your email address will not be published. Required fields are marked *