European Football Foot Ball Top News

പിര്‍ലോക്ക് ഇംഗ്ലണ്ടില്‍ നിന്നും ക്ഷണം ??

June 5, 2021

പിര്‍ലോക്ക് ഇംഗ്ലണ്ടില്‍ നിന്നും ക്ഷണം ??

യുവന്റസ് വിട്ടതിനുശേഷം, ആൻഡ്രിയ പിർലോയ്ക്ക് ഉടൻ തന്നെ ഗെയിമിലേക്ക് മടങ്ങിവരാം: വിദേശ ക്ലബ്ബുമായി അദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തുന്നു എന്ന്‍ ഇറ്റാലിയന്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.ഒരു വർഷത്തിനുശേഷം യുവന്റസിലെ തന്റെ അനുഭവം അവസാനിപ്പിച്ച ആൻഡ്രിയ പിർലോ ഇനി ഒരു പക്ഷേ പ്രീമിയര്‍ ലീഗില്‍ മാറ്റുരക്കുന്നത് കണ്ടാലും അത്ഭുതപ്പെടെണ്ടത് ഇല്ല. ഇറ്റലി ടീമുകളില്‍ നിന്നും പിര്‍ലോ ക്ക് ഓഫറുകള്‍ വരുന്നുണ്ട് എന്നാണ് കേള്‍ക്കുന്നത്.

സസ്സുവോളോയും വെറോണയും താരത്തിനെ ലക്ഷ്യം ഇടുന്നുണ്ട് എങ്കിലും ഒരു സോളിഡ് ഓഫര്‍ വരാന്‍ ഇരിക്കുന്നത് എവര്‍ട്ടനില്‍ നിന്നാണ്.റയൽ മാഡ്രിഡിലേക്ക് പോയ കാർലോ അൻസെലോട്ടിയുടെ വിടവാങ്ങൽ എവര്‍ട്ടനെ ത്രിശങ്കുവില്‍ ആക്കിയിരിക്കുകയാണ്. കൂടാതെ പ്രീമിയർ ലീഗിന്റെ പഴയ പ്രിയപ്പെട്ട മാനേജര്‍ ക്ലോഡിയോ റാനിയേരിയും എവര്‍ട്ടന്‍ ലിസ്റ്റില്‍ ഉണ്ട്.

Leave a comment

Your email address will not be published. Required fields are marked *