European Football Foot Ball Top News

സ്ട്രോങ്ങ്‌ ആണ് ഇറ്റലി

June 5, 2021

സ്ട്രോങ്ങ്‌ ആണ് ഇറ്റലി

അടുത്തയാഴ്ച യൂറോ 2020 ആരംഭിക്കുമ്പോൾ ഇറ്റലി ചെക്ക് റിപ്പബ്ലിക്കിനെ 4-0ന് നിഷ്‌കരുണം തകര്‍ത്ത് കളഞ്ഞു.എതിരില്ലാത്ത നാല് ഗോളിന് ആണ് ഇറ്റലി വിജയം നേടിയത്.23-ാം മിനിറ്റിൽ ലാസിയോ ഫോർവേഡ് സിറോ ഇമ്മൊബൈൽ നേടിയ ഗോളില്‍ ആണ് ഇറ്റലി ലീഡ് നേടിയത്.

 

അഞ്ച് വർഷത്തെ ഇടവേളയെ തുടർന്ന് യൂറോ 2020 ഒരു പ്രധാന ടൂർണമെന്റിലേക്കുള്ള ഇറ്റലിയുടെ  തിരിച്ചുവരവിനെ അടയാളപ്പെടുത്തും. യൂറോ 2016 ന്റെ ക്വാർട്ടർ ഫൈനലിലെത്തിയ ശേഷം റഷ്യയിൽ നടക്കുന്ന 2018 ലോകകപ്പിന് യോഗ്യത നേടുന്നതിൽ അവർ പരാജയപ്പെട്ടു.നിക്കോളോ ബരെല്ല,ഇന്സിഗ്നെ,ബെരാര്‍ഡി എന്നിവരും ശേഷിക്കുന്ന ഇറ്റലി ഗോളുകള്‍ നേടി.ജൂൺ 11 ന് റോമിലെ സ്റ്റേഡിയോ ഒളിംപിക്കോയിൽ നടക്കുന്ന ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ഇറ്റലി തുര്‍ക്കിയെ നേരിടും.

Leave a comment