European Football Foot Ball Top News

പോര്‍ച്ചുഗല്‍ സ്പെയിന്‍ മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു

June 5, 2021

പോര്‍ച്ചുഗല്‍ സ്പെയിന്‍ മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു

ഇന്നലെ നടന്ന ഇന്റര്‍നാഷണല്‍ ഫ്രന്റ്ലി മത്സരത്തില്‍ സ്പെയിനും പോർച്ചുഗലും 0-0ന് സമനിലയിൽ പിരിഞ്ഞു.ഫ്രഞ്ച് വംശജനായ ഡിഫെൻഡർ അമെറിക് ലാപോർട്ട് സ്പെയിനിനായി അരങ്ങേറ്റം കുറിച്ചു, ലാ റോജയ്‌ക്കൊപ്പം അന്താരാഷ്ട്ര ഫുട്ബോൾ കളിക്കുന്നത് ഒരു പ്രത്യേക അനുഭൂതി ആണെന്നും അദ്ദേഹം മത്സരശേഷം പറഞ്ഞു.

തുടക്കത്തില്‍ ഒന്ന് പതറി എങ്കിലും പിന്നീട് സ്പെയിന്‍ ഫോമിലേക്ക് തിരിച്ചെത്തി.പോര്‍ച്ചുഗല്‍ ബോക്സില്‍ പലപ്പോഴും സ്പെയിന്‍ വിനാശം വിതച്ചെങ്കിലും ഗോള്‍ ആക്കി മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.മോറാട്ട പാബ്ലോ സറാബിയ എന്നിവരുടെ ബോക്സിലെ മോശം പ്രകടനം ആണ് സ്പെയിനിനെ ഗോള്‍ നേടുന്നതില്‍ നിന്ന് തടഞ്ഞത്.അടുത്ത വെള്ളിയാഴ്ച യൂറോ കിക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് ചൊവ്വാഴ്ച നടക്കാന്‍ പോകുന്ന സന്നാഹ മത്സരത്തില്‍ സ്പെയിൻ ലിത്വാനിയയെ നേരിടും,ബുധനാഴ്ച പോർച്ചുഗൽ ആതിഥേയരായ ഇസ്രായേലിനെയും.

Leave a comment