European Football Foot Ball Top News

റൂഡിഗര്‍ റെഡ് കാര്‍ഡ്‌ അര്‍ഹിക്കുന്നു എന്ന് ബെല്‍ജിയന്‍ ബോസ് റോബർട്ടോ മാർട്ടിനെസ്

June 1, 2021

റൂഡിഗര്‍ റെഡ് കാര്‍ഡ്‌ അര്‍ഹിക്കുന്നു എന്ന് ബെല്‍ജിയന്‍ ബോസ് റോബർട്ടോ മാർട്ടിനെസ്

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കെവിൻ ഡി ബ്രൂയിനക്കെതിരേ  അശ്രദ്ധമായി പെരുമാറിയതിന് ബെൽജിയം ബോസ് റോബർട്ടോ മാർട്ടിനെസ് അന്റോണിയോ റൂഡിഗറിനെതിരെ ആഞ്ഞടിച്ചു, ചെൽസി പ്രതിരോധക്കാരന് ചുവപ്പ് കാർഡ് കാണിക്കേണ്ടതായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.പരിക്കിനെ തുടര്‍ന്ന് ഈ വേനൽക്കാലത്ത് യൂറോ 2020 ൽ ഡി ബ്രൂയിൻ ഫീച്ചർ ചെയ്യുമോ എന്നത് വ്യക്തമല്ല.

റൂഡിഗർ വളരെ ഭാഗ്യവാനാണ്,ഈ ഫൗളിന് ശേഷം അദ്ദേഹം തല പിടിച്ചു പരിക്ക് അഭിനയിക്കുന്നത് കണ്ടാല്‍ അറിയാം അദ്ദേഹത്തിനു എന്തോ മറക്കാന്‍ ഉണ്ട് എന്നത്.എന്നെ സംബന്ധിച്ചിടത്തോളം അത് അമിത ശക്തി ഉപയോഗിച്ച ഒരു ഫൗള്‍ ആണ്,അതിന് റെഡ് കാര്‍ഡ്‌ തീര്‍ച്ചയായും നല്‍കണം.ഡി ബ്രൂയ്നയുടെ കണ്ണുകള്‍ കണ്ടാല്‍ അറിയാം പരിക്കിന്‍റെ ആഘാതം.” മാർട്ടിനെസ് പറഞ്ഞു

 

 

Leave a comment