European Football Foot Ball Top News

പോച്ചെട്ടിഞ്ഞോയുടെ റയലിനോടുള്ള സോഫ്റ്റ്‌ കോര്‍ണര്‍ ; പിഎസ്ജിയെ അങ്കലാപ്പില്‍ ആക്കുന്നു

May 31, 2021

പോച്ചെട്ടിഞ്ഞോയുടെ റയലിനോടുള്ള സോഫ്റ്റ്‌ കോര്‍ണര്‍ ; പിഎസ്ജിയെ അങ്കലാപ്പില്‍ ആക്കുന്നു

റയൽ മാഡ്രിഡിൽ നിന്നും ടോട്ടൻഹാമിൽ നിന്നുമുള്ള സേവനങ്ങളിൽ താൽപ്പര്യമുണ്ടായിരിക്കെ  ക്ലബ് വിടാനുള്ള ആഗ്രഹം മൗറീഷ്യോ പോച്ചെറ്റിനോ പാരീസ് സെന്റ് ജെർമെയ്നെ അറിയിച്ചിട്ടുണ്ടെന്ന് പ്രമുഘ വാര്‍ത്ത‍മാധ്യമമായ ഗോള്‍ വെളിപ്പെടുത്തി.ലിഗ് 1 ഭീമന്മാരുമായുള്ള കരാർ അർജന്റീന മാനേജര്‍ക്ക്  ഇനിയും ഒരു വർഷം ബാക്കിയുണ്ട്, എന്നാൽ റയൽ തന്നെ സാന്റിയാഗോ ബെർണബ്യൂവിലേക്ക് വിളിച്ചാല്‍ പോകാനുള്ള മനസ്സും അദ്ദേഹത്തിന് ഉണ്ട് എന്ന് അറിയാന്‍ കഴിഞ്ഞു.

പോച്ചെട്ടിഞ്ഞോയുടെ ഈ തീരുമാനം പിഎസ്ജി ഡയറക്ടര്‍ ലിയോനാർഡോയേ ആശയ കുഴപ്പത്തില്‍ ആക്കി എന്നാണ് അറിയാന്‍ കഴിഞ്ഞത്.ഈ ഒരു ഡീല്‍ നടത്താന്‍ പോക്ചെട്ടീഞ്ഞോ തുനിഞ്ഞാല്‍ പുതിയ ഒരു കോച്ചിനെ കണ്ടെത്താന്‍ പിഎസ്ജി നന്നേ പാടുപെടും.കഴിഞ്ഞ സീസണിൽ ലിഗ് 1 കിരീടം നിലനിർത്തുന്നതിൽ ടീം പരാജയപ്പെട്ടിട്ടും 2022 വരെ പോച്ചേട്ടീഞ്ഞോയുമായി  തങ്ങളുടെ പ്രോജക്റ്റിൽ വിശ്വാസം നിലനിർത്താൻ പിഎസ്ജി പദ്ധതിയിട്ടിരുന്നു.

 

 

Leave a comment