European Football Foot Ball Top News

മോറാട്ട ഈ സീസണിലും യുവന്റസ് ജഴ്സിയില്‍ ഉണ്ടാകും

May 31, 2021

മോറാട്ട ഈ സീസണിലും യുവന്റസ് ജഴ്സിയില്‍ ഉണ്ടാകും

അറ്റ്ലെറ്റിക്കോ മാഡ്രിഡ് സ്‌ട്രൈക്കർ അൽവാരോ മൊറാട്ടയുടെ വായ്പാ കരാർ രണ്ടാം സീസണിലേക്ക് നീട്ടാൻ യുവന്റസ് തീരുമാനിച്ചു.കഴിഞ്ഞ വേനൽക്കാലത്ത് ടൂറിൻ ഭീമന്മാരിൽ താൽക്കാലികാടിസ്ഥാനത്തിൽ മൊറാട്ട തന്റെ കരിയറിന് രണ്ടാം ജീവന്‍ നല്‍കി.യുവന്റസിന് കരാർ ഒരു വർഷത്തേക്ക് നീട്ടാനോ സ്പെയിൻ ഇന്റർനാഷണലിനെ  വാങ്ങാനോ ഈ വേനൽക്കാലത്ത് കരാർ അവസാനിപ്പിക്കാനോ ഉള്ള ഓപ്ഷന്‍ അവര്‍ക്ക് ഉണ്ട്.ഈ ഒരു തീരുമാനം മൂലം അവര്‍ക്ക് 12 മില്യണ്‍ ഡോളര്‍ ചിലവാകും.

 

കഴിഞ്ഞ സീസണിൽ യുവന്റസുമായി 44  മത്സരങ്ങളിൽ നിന്ന് 20 ഗോളുകൾ നേടിയ മൊറാട്ട ഗോളിന് മുന്നിൽ ശ്രദ്ധേയമായിരുന്നു.അദ്ദേഹത്തിനെ നിലനിര്‍ത്താന്‍ ഉള്ള തീരുമാനം യുവന്ടസില്‍ വരാനിരിക്കുന്ന പുതിയ കോച്ച് അലെഗ്രിയുടെ കൂടി ആണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്.അദ്ദേഹത്തിന് കീഴില്‍ മോറാട്ടയുടെ  റെക്കോര്‍ഡ്‌ അതിശയകരമാണ്.

Leave a comment