European Football Foot Ball Top News

പിര്‍ലോക്ക് പകരം അലെഗ്രിയെ കൊണ്ടുവരാന്‍ യുവന്റസ്

May 27, 2021

പിര്‍ലോക്ക് പകരം അലെഗ്രിയെ കൊണ്ടുവരാന്‍ യുവന്റസ്

ആൻഡ്രിയ പിർലോയ്ക്ക് പകരം യുവന്റസിന്റെ മാനേജരായി മാസിമിലിയാനോ അല്ലെഗ്രി ഒരുങ്ങുന്നു.53 കാരനായ മൗറീഷ്യോ സാരിക്ക് വഴിയൊരുക്കാൻ 2019 ൽ ക്ലബ് വിട്ടതാണ് അല്ലെഗ്രി.2020-21 ലെ നിരാശാജനകമായ പ്രകടനത്തെ തുടർന്ന് പിർലോ ഹെഡ് കോച്ച് സ്ഥാനം ഉപേക്ഷിക്കാൻ തീരുമാനിച്ചതോടെ ജുവെ ചെയർമാൻ ആൻഡ്രിയ അഗ്നെല്ലിയും അല്ലെഗ്രിയും തമ്മിലുള്ള ചർച്ചകൾ നല്ല രീതിയില്‍ പുരോഗമിക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

അവസാന മത്സരത്തിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയ ബിയാൻ‌കോനേരി പട്ടികയിൽ നാലാം സ്ഥാനത്താണ്. കൂടാതെ കഴിഞ്ഞ സീസണൂകളിലെ ടീമിന്‍റെ മോശം ചാമ്പ്യന്‍സ് ലീഗ് കാമ്പെയിനും ഈ തീരുമാനത്തിന് പിന്നില്‍ ഉണ്ട്.അല്ലെഗ്രിയുടെ കാലത്ത് ചാമ്പ്യന്‍സ് ലീഗ് നേടിയില്ല എങ്കിലും ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് മത്സരങ്ങളില്‍ മികച്ച ഫോം യുവന്റസ് കാഴ്ചവച്ചിരുന്നു.

 

Leave a comment