European Football Foot Ball Top News

സിദാന്‍റെ രണ്ടാം അധ്യായത്തിന് അന്ത്യം

May 27, 2021

സിദാന്‍റെ രണ്ടാം അധ്യായത്തിന് അന്ത്യം

കരാർ പ്രകാരം പ്രവർത്തിക്കാൻ 12 മാസം ശേഷിക്കേ ക്ലബ്ബിന്റെ മാനേജർ സ്ഥാനം രാജിവയ്ക്കാൻ  സിനദീന്‍  സിദാന്‍  തീരുമാനിച്ചതായി റയൽ മാഡ്രിഡ് സ്ഥിരീകരിച്ചു.മെയ് പകുതിയോടെ തന്നെ  ഈ പദവിയിൽ നിന്ന് മാറിനിൽക്കാനുള്ള ഫ്രഞ്ചുകാരന്റെ ആഗ്രഹം പരസ്യമായിരുന്നു.അദ്ദേഹത്തിന്റെ രണ്ടാം വരവ് വിചാരിച്ച പോലെ ആഡംബരം ആയിരുന്നില്ല.

“ഞങ്ങളുടെ ക്ലബിന്റെ പരിശീലകനെന്ന നിലയിൽ സ്ഥാനം ഒഴിയാന്‍ സിദാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിക്കുകയും ഈ വർഷങ്ങളിലെല്ലാം അദ്ദേഹത്തിന്റെ പ്രൊഫഷണലിസം, അർപ്പണബോധം, അഭിനിവേശം എന്നിവ ക്ലബ് ബഹുമാനിക്കുന്നു.റയൽ മാഡ്രിഡിലെ ഒരു  മികച്ച പോരാട്ട  നായകന്‍ ആണ് അദ്ദേഹം.ഇവിടം അദ്ദേഹത്തിന്റെ വീട് ആണ്  അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും ഇങ്ങോട്ട് വരാം.”ലിഗാ ഭീമന്മാർ തങ്ങളുടെ  ഔദ്യോഗിക വെബ്‌സൈറ്റിലെ പ്രസ്താവനയിൽ പറഞ്ഞു.

Leave a comment