European Football Foot Ball Top News

യുറോപ്പ കിരീടം ആര്‍ക്ക് ??? ഇന്ന് രാത്രിയറിയാം

May 26, 2021

യുറോപ്പ കിരീടം ആര്‍ക്ക് ??? ഇന്ന് രാത്രിയറിയാം

യൂറോപ്പ ലീഗ് ഫൈനലിൽ വില്ലെറിയൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാന്‍ ഒരുങ്ങുന്നു.ഷോപീസ് ഇവന്റിലേക്ക് മുന്നേറാൻ വിയാറയല്‍ ആഴ്സണലിനെ തോല്‍പിച്ചാണ് എത്തിയത് എങ്കില്‍ മാൻ യുണൈറ്റഡ്  റോമയെ തരിപ്പണം ആക്കി കൊണ്ടാണ് ഫൈനലില്‍ എത്തിയത്.നാളെ ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള മത്സരം പോളണ്ട് ഗ്ഡാൻസ്കിലെ സ്റ്റേഡിയത്തില്‍ നടക്കാന്‍ പോകുന്നത്.

റണ്ണറപ്പായ റയൽ മാഡ്രിഡിനോട് 2-1 ന് പരാജയപ്പെട്ട വിയാറയലിന്റെ ലാ ലിഗാ കാമ്പെയ്ൻ നിരാശയോടെ അവസാനിച്ചു, അതേസമയം വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെതിരായ അതേ സ്കോർ ലൈനിലൂടെ യുണൈറ്റഡ് പ്രീമിയർ ലീഗിൽ വിജയം നേടി കൊണ്ട് രണ്ടാം സ്ഥാനം നിലനിര്‍ത്തി.ഫൈനല്‍ മത്സരത്തില്‍ യുണൈറ്റഡ് ടീമില്‍ പരിക്ക് മൂലം ഹാരി മഗ്വയര്‍ ഉണ്ടാകാന്‍ ഇടയില്ല എന്ന്  ഒലെ വെളിപ്പെടുത്തിയിരുന്നു.

 

Leave a comment