European Football Foot Ball Top News

കോമാന് വ്യക്തിത്വം ഇല്ല – സുവാരസ്

May 26, 2021

കോമാന് വ്യക്തിത്വം ഇല്ല – സുവാരസ്

2020 ലെ വേനൽക്കാലത്ത് ബാഴ്‌സലോണയിൽ നിന്ന് പുറപ്പെട്ടതിന്റെ പിന്നിൽ റൊണാൾഡ് കോമാന്‍ ആണ് എന്നും അദ്ദേഹത്തിനു വ്യക്തിത്വമില്ലെന്ന് അറ്റ്ലെറ്റിക്കോ മാഡ്രിഡ് സ്‌ട്രൈക്കർ ലൂയിസ് സുവാരസ് ആരോപിച്ചു.തന്‍റെ വരവോടെ ലീഗ് കിരീടം നേടി കൊടുത്ത താരം അത്ലറ്റിക്കോ മാഡ്രിഡിനെ ഏഴു വര്‍ഷത്തിനു ശേഷം ആണ്  ചാമ്പ്യന്മാരാക്കിയത്.

“ഞാൻ ഒരിക്കലും ബാഴ്‌സലോണയ്‌ക്കെതിരെ പോകാൻ പോകുന്നില്ല, അവർ ആണ്  എനിക്ക്  ഈ കാണുന്നതെല്ലാം തന്നത്.മെസ്സിയെ ടീമില്‍ നിലനിര്‍ത്താന്‍ അവര്‍ക്ക് എന്നെ ആവശ്യം ആയിരുന്നു,എന്നാല്‍ എന്‍റെ മുഖത് നോക്കി എന്നോട് വേറെ ടീം നോക്കാന്‍ പറയാനുള്ള ധൈര്യം പോലും കോമാനില്ല.തന്‍റെ പ്ലാനില്‍ ഞാന്‍ ഇല്ല എന്നും എന്നാല്‍ തീരുമാനം ബോര്‍ഡ് ആണ് എടുക്കാന്‍ പോകുന്നത് എന്നും ആണ് അദ്ദേഹം എന്നോട് പറഞ്ഞത്.”സുവാരസ് എൽ പാർടിഡാസോ ഡി കോപ്പിനോട് പറഞ്ഞു

Leave a comment