European Football Foot Ball Top News

ഫുട്ബോള്‍ ദൈവങ്ങള്‍ യുവന്ടസിനെ തുണച്ചു

May 24, 2021

ഫുട്ബോള്‍ ദൈവങ്ങള്‍ യുവന്ടസിനെ തുണച്ചു

ആദ്യ നാലില്‍ കടന്നു കൂടി യുവന്റസ്.ബോലോഗ്നക്കെതിരെ വിജയം നേടിയ യുവന്റസിനെ പിന്തുണച്ചത് നപോളിയുടെ സമനിലയാണ്.വെരോനക്കെതിരെ ഒരു ഗോള്‍ നേടി ലീഡ് നേടി എങ്കിലും പത്ത് മിനുട്ടിനുള്ളില്‍ അവര്‍ തിരിച്ചടിച്ചു.അറ്റ്ലാന്റക്കെതിരേ എതിരില്ലാത്ത ഇരട്ട ഗോള്‍ നേടി എസി മിലാനും തങ്ങളുടെ അവസാന ലീഗ്  മത്സരം മോശമാക്കിയില്ല.ഫ്രാങ്ക് കേസ്സി ആണ് എസി മിലാന് വേണ്ടി ഇരട്ട ഗോള്‍ നേടിയത്.രണ്ടും ഗോളും  പെനാല്‍ട്ടിയിലൂടെ ആണ് അദ്ദേഹം നേടിയത്.

ഇന്നലത്തെ നിര്‍ണായക മത്സരത്തില്‍ റൊണാള്‍ഡോയേ ഇറക്കാതെ ആണ് പിര്‍ലോ തന്റെ ആദ്യ ഇലവന്‍ പ്രഘ്യാപിച്ചത്.ഡിബാല,മോറാട്ട എന്നിവര്‍ ആയിരുന്നു യുവനറ്സിന്റെ ഫോര്‍വേഡ് ലൈനില്‍.ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ആണ് യുവന്റസ് വിജയം നേടിയത്.അല്പമൊന്ന് ഭയെന്നെങ്കിലും അടുത്ത ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസ് ഉണ്ടാകും.

 

Leave a comment

Your email address will not be published. Required fields are marked *