European Football Foot Ball Top News

സീരി എ താരത്തിനെ നോട്ടമിട്ട് മാഡ്രിഡ്‌ ക്ലബുകള്‍

May 23, 2021

സീരി എ താരത്തിനെ നോട്ടമിട്ട് മാഡ്രിഡ്‌ ക്ലബുകള്‍

റയൽ മാഡ്രിഡും അറ്റ്ലെറ്റിക്കോ മാഡ്രിഡും ലൊട്ടാരോ മാർട്ടിനെസിന്‍റെ  ഏജന്റുമായി ഒരു കൈമാറ്റത്തെക്കുറിച്ച് കൂടിക്കാഴ്ച നടത്തിയതായി മാര്‍ക്ക വെളിപ്പെടുത്തി.ഇന്‍ററില്‍ താരം തൃപ്തന്‍ ആണെങ്കിലും മാർട്ടിനെസിന്റെ ഏജന്റ് അലജാൻഡ്രോ കമാനോ ഈ ആഴ്ച സ്പാനിഷ് തലസ്ഥാനത്തെ രണ്ട് വലിയ ക്ലബ്ബുകളുമായി കൂടികാഴ്ച്ച നടത്തി.പുതുതായി കിരീടമണിഞ്ഞ സെരി എ ചാമ്പ്യന്മാരിൽ നിന്ന് താരത്തിനെ വേര്‍പ്പെടുത്തുക അത്ര എളുപ്പം ആകില്ല.

കഴിഞ്ഞ വേനൽക്കാലത്ത് അദ്ദേഹത്തെ ഇറക്കാൻ ബാഴ്സ ശ്രമിച്ചു എങ്കിലും മോശം സാമ്പത്തിക നില അവര്‍ക്ക് തിരിച്ചടിയായി.സെൻട്രൽ സ്‌ട്രൈക്കിംഗ് റോളിന് റയൽ മാഡ്രിഡിന്റെ മുൻഗണന എർലിംഗ് ഹാലാൻഡാണ്, എന്നാൽ ബോറുസിയ താരത്തിനെ തന്നില എങ്കില്‍ മാത്രമാണ് മറ്റൊരു ഓപ്ഷന്‍ പരിഗണിക്കുന്നത്.അതില്‍ ഒന്നാണ് ലൌതാരോ  മാര്‍ട്ടിനസ്.

 

Leave a comment