European Football Foot Ball Top News

ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയില്ലെങ്കില്‍ റൊണാള്‍ഡോക്ക് പകരം ഗ്രീസ്മനെ ടീമില്‍ എടുക്കാന്‍ യുവന്റസ്

May 23, 2021

ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയില്ലെങ്കില്‍ റൊണാള്‍ഡോക്ക് പകരം ഗ്രീസ്മനെ ടീമില്‍ എടുക്കാന്‍ യുവന്റസ്

ഞായറാഴ്ച യുവന്റസ് ആദ്യ നാല് സ്ഥാനങ്ങൾ കരസ്ഥമാക്കുന്നതിൽ പരാജയപ്പെട്ടാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇറ്റാലിയൻ കരിയര്‍  പെട്ടെന്ന് അവസാനിക്കാനിടയുണ്ട്, കൂടാതെ പകരക്കാരനായി അന്റോയ്ൻ ഗ്രീസ്മാനെ ക്ലബ് അണിനിരത്തിമെന്നും റിപ്പോർട്ടുകൾ ഉണ്ട്.ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് വേണ്ടി  ട്യൂറിൻ ടീം ഞായറാഴ്ച ബൊലോഗ്നയെ നേരിടും, ഇതിനകം സീരി  എ കിരീടം നഷ്ട്ടപ്പെടുത്തി യുവന്റസ്   ഒമ്പത് വർഷത്തെ ഇറ്റാലിയന്‍  ആധിപത്യം അവസാനിച്ചു.

ഈ വേനൽക്കാലത്ത് ഗ്രീസ്മാനെ  കാമ്പ് ന്യൂയില്‍  നിന്ന് മാറ്റാൻ ബാഴ്‌സലോണ പദ്ധതിയിടുന്നതായി  വാര്‍ത്ത‍ കേള്‍ക്കുന്നുണ്ട്.ജോവ ഫെലിക്സും താരവുമായും ഒരു സ്വാപ് ഡീല്‍ ബാഴ്സയും അതല്റ്റികോ മാഡ്രിഡും സമ്മതിച്ചതായും വാര്‍ത്തകള്‍ നിലവിലുണ്ട്.100 മില്യൺ യുറോക്ക്  കാറ്റലോണിയയിലേക്ക് പോയ ഗ്രീസ്മന്‍ തന്റെ മൂല്യം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു.

 

Leave a comment