European Football Foot Ball Top News

കാത്തിരിപ്പിന് വിരാമം,ലീഗ് 1 ചാമ്പ്യന്മാരെ നാളെ രാവിലെ അറിയാം

May 23, 2021

കാത്തിരിപ്പിന് വിരാമം,ലീഗ് 1 ചാമ്പ്യന്മാരെ നാളെ രാവിലെ അറിയാം

ലീഗ് 1 ല്‍ തുടരുന്ന  ചാമ്പ്യന് വേണ്ടിയുള്ള കാത്തിരിപ്പിനു വിരാമം.ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ലിലെ,പിഎസ്ജി ടീമുകള്‍ തുടരുമ്പോള്‍ ഇരുവരും തമ്മില്‍ ഉള്ള പോയിന്റ്‌ വിത്യാസം വെറും ഒരു പോയിന്‍റ് ആണ് എന്നതാണ് മത്സരത്തിനു ആവേശം പകരുന്നത്.തുടര്‍ച്ചയായ  മൂന്നു സീസണുകളില്‍ ലീഗ് 1 കിരീടം നേടിയ പിഎസ്ജി ഇത്തവണ അവരുടെ ഫോം മോശം ആയിരുന്നു.ഈ സീസണില്‍  ലിലെ വെറും മൂന്നു മത്സരങ്ങളില്‍ മാത്രം ആണ് തോറ്റത്,എന്നാല്‍ പിഎസ്ജി എട്ട് മത്സരങ്ങളില്‍ തോറ്റത് അവര്‍ക്ക് തിരിച്ചടിയായി.

പിഎസ്ജി അല്ലാത്തൊരു ടീം അവസാനമായി  ലീഗ് 1 നേടിയത് മൊണാക്കോ 2016 – 2017 ല്‍ ആണ്.20 10 -2011 സീസണില്‍ ലീഗ് 1 നേടിയ ലിലെ പത്ത് വര്‍ഷത്തിന് ശേഷം വീണ്ടും ലീഗപട്ടികയുടെ തലപ്പത് എത്തിയത്  യാദൃശ്ചികം എന്നെ പറയാന്‍ കഴിയുള്ളൂ.ലിലെ ലീഗ് പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്തുള്ള അനചെര്‍സിനെ നേരിടുമ്പോള്‍ കിരീടവും അവരും തമ്മില്‍ ഉള്ള വിത്യാസം വെറും മൂന്നു പോയിന്‍റ് മാത്രമെ ഉള്ളൂ.ജയം നേടിയാല്‍ കപ്പ്‌ ലിലേക്ക്.പിഎസ്ജിയുടെ എതിരാളി ലീഗില്‍ പതിനാറാം സ്ഥാനത്തുള്ള ബ്രെസ്റ്റ് ആണ്.

Leave a comment