European Football Foot Ball Top News

ബാഴ്സയുടെ നിലവാരത്തിന് ഉയരാന്‍ ഉള്ള താരങ്ങള്‍ സ്ക്വാഡില്‍ ഇല്ല എന്ന് കോമാന്‍

May 23, 2021

ബാഴ്സയുടെ നിലവാരത്തിന് ഉയരാന്‍ ഉള്ള താരങ്ങള്‍ സ്ക്വാഡില്‍ ഇല്ല എന്ന് കോമാന്‍

ബാഴ്സലോണയുടെ സ്ക്വാഡിന് വിപ്ലവകരം ആയ ഒരു മാറ്റം ആണെന്ന് കോമാന്‍.ഇന്നലത്തെ മത്സരത്തിനു ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം  ബാഴ്സയെ കുറിച്ചുള്ള  തന്‍റെ നിലപാട് വെളിപ്പെടുത്തി.ടൈറ്റിൽ മൽസരത്തിൽ കറ്റാലൻ‌സ് മൂന്നാം സ്ഥാനത്തെത്തി, അറ്റ്ലെറ്റിക്കോ മാഡ്രിഡിനും റയൽ മാഡ്രിഡിനും പിന്നിൽ.മെസ്സിയെ നിലനിർത്തുന്നത് അത്യന്താപേക്ഷിതമാണ്, എന്നാൽ മെസ്സിക്ക് പറ്റിയ താരങ്ങള്‍ ടീമില്‍ എത്തിയാല്‍ മാത്രമേ അതിനു സാധ്യതയുള്ളൂ എന്നാണ് കോമാന്‍ കരുതുന്നത്.

“ബാഴ്സയുടെ നിലവാരത്തിന്   ഉയരാന്‍ വേണ്ട താരങ്ങള്‍ സ്ക്വാഡില്‍ ഇല്ല.പഴയ കളിക്കാരുടെ പ്രകടനം എടുത്തു പറയണം.അതുപോലെ പുതിയ താരങ്ങള്‍ പിച്ചില്‍ കാണിച്ച ഇച്ഛാശക്തിയും പ്രശംസനീയം ആണ്.എന്നാല്‍ ഒരു സീസന്‍ കൊണ്ട് എല്ലാം പൂര്‍ത്തിയാകില്ല.നിലവില്‍ ഇപ്പോഴും ബാഴ്സയില്‍ ഒരു പ്രൊജക്റ്റ്‌ നിലവില്‍ ഉണ്ട്.”മത്സരശേഷം കോമാന്‍ വെളിപ്പെടുത്തി.

 

Leave a comment