European Football Foot Ball Top News

അവസാന മത്സരത്തില്‍ കഷ്ട്ടപ്പെട്ട് ജയം നേടി ബാഴ്സലോണ

May 23, 2021

അവസാന മത്സരത്തില്‍ കഷ്ട്ടപ്പെട്ട് ജയം നേടി ബാഴ്സലോണ

അവസാന മത്സരത്തില്‍ ഏറെ പരീക്ഷിക്കപ്പെട്ടെങ്കിലും അവസാന ഒരു ഗോളില്‍ ബാഴ്സലോണ ഐബറിനെതിരെ  രക്ഷ നേടി.ഗ്രീസ്മാന്‍ ആണ് ബാഴ്സക്ക് വേണ്ടി ഗോള്‍ നേടിയത്.മെസ്സി ഇല്ലാതെ കളിച്ച മത്സരത്തില്‍ ഗ്രീസ്മന്‍ ആയിരുന്നു ബാഴ്സയുടെ അറ്റാക്കിംഗ് ഓപ്ഷന്‍.ഇന്നത്തെ മല്‍സരത്തില്‍ പിക്ക്വെ,ആല്‍ബ,പെട്രി  എന്നിവരേ ആദ്യ ഇലവനില്‍ ഇറക്കിയില്ല,ട്രിങ്കാവോക്ക് കുറെ കാലത്തിന് ശേഷം ആദ്യ ഇലവനില്‍ ഇടം നല്‍കി കൊണ്ട് കൊമാന്‍ ഒരു പരീക്ഷണത്തിന്‌ മുതിര്‍ന്നു.

മൊത്തം പതിനേഴ്‌ ഷോട്ട് നേടിയ ഐബാര്‍ ആദ്യ മിനുറ്റ് മുതല്‍ ബാഴ്സ ബോക്സില്‍  ഒരുപാട്  നീക്കങ്ങള്‍ നടത്തി.മത്സരം സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും 81 ആം മിനുട്ടില്‍ ആയിരുന്നു ഗ്രീസ്മാന്റെ ഗോള്‍.തോല്‍വിയോടെ അവസാന സ്ഥാനത്ത് തുടരുന്ന ഐബാര്‍ അടുത്ത സീസണില്‍ സ്പാനിഷ്‌ രണ്ടാം ലീഗ് കളിച്ചേക്കും.

Leave a comment