European Football Foot Ball Top News

ബാഴ്സ വിട്ട് ആഴ്സണലിലേക്ക് കൂടുമാറാന്‍ നെറ്റോ

May 20, 2021

ബാഴ്സ വിട്ട് ആഴ്സണലിലേക്ക് കൂടുമാറാന്‍ നെറ്റോ

2023 വരെ   കരാറുള്ള ബ്രസീൽ ഗോൾകീപ്പർ അടുത്ത ശനിയാഴ്ച ബാഴ്സ കളിക്കാരനായി അവസാന മത്സരം  ഐബാറിനെതിരെ   ഇപ്പുറുവ സ്റ്റേഡിയത്തിൽ കളിക്കും.തങ്ങളുടെ രണ്ടാം നമ്പര്‍ ഗോള്‍ കീപ്പര്‍ സിലിസെന് പകരം വലന്‍സിയയുമായി നടത്തിയ കൈമാറ്റ ട്രാന്‍സ് ഫറില്‍ ആണ് നെറ്റോ ബാഴ്സയിലേക്ക് എത്തിയത്.

കഴിഞ്ഞ വിന്‍റര്‍ ട്രാന്‍സഫറില്‍ താരം ബാഴ്സ വിടാന്‍ ഉറച്ചിരുന്നു എങ്കിലും കൊമാന്‍ ഇതിനു സമ്മതിക്കാത്തത് മൂലം ട്രാന്‍സ്ഫര്‍ നടന്നില്ല.എന്നാല്‍ ഈ സമറില്‍ ഒട്ടു മിക്ക താരങ്ങളെയും പുറത്താക്കും എന്ന് ലപ്പോര്‍ട്ട പറഞ്ഞതിന് ശേഷം അവരുടെ ഒഴിവാക്കാനുള്ള താരങ്ങളുടെ ലിസ്റ്റില്‍ നെറ്റോ ഉണ്ടെന്നു അറിയാന്‍ കഴിഞ്ഞു.കഴിഞ്ഞ വിന്ററില്‍ ആഴ്സനലിന് താരത്തിനെ സൈന്‍ ചെയ്യാനുള്ള താല്‍പര്യം ഉണ്ടായിരുന്നു ഇത് ഇപ്പോഴും നില നില്‍ക്കുന്നുണ്ടെങ്കി ല്‍ അദ്ദേഹത്തിന്റെ ഭാവി ഇംഗ്ലണ്ടില്‍ ആവാനാണ് സാധ്യത.

Leave a comment