European Football Foot Ball Top News

യുവ അറ്റലാന്റ മിഡ്‌ഫീൽഡര്‍ ചെല്‍സിയിലേക്ക് ???

May 20, 2021

യുവ അറ്റലാന്റ മിഡ്‌ഫീൽഡര്‍ ചെല്‍സിയിലേക്ക് ???

അറ്റലാന്റ മിഡ്‌ഫീൽഡ് മാന്ത്രികൻ റുസ്‌ലാൻ മാലിനോവ്സ്കിക്കായി ചെൽസി സമ്മർ റെയ്ഡ് നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.20 മില്യൺ ഡോളർ റേറ്റുചെയ്ത ഉക്രെയ്ൻ ഇന്റർനാഷണൽ പ്ലേമേക്കർ തന്‍റെ ക്ലബില്‍ വലിയ ചലനങ്ങള്‍ സൃഷ്ട്ടിക്കുന്നുണ്ട്.മാരിനോവ്സ്കി 41 കളികളിൽ നിന്ന് ഒമ്പത് ഗോളുകൾ നേടിയിട്ടുണ്ട്, കൂടാതെ ഒരു ഡസൻ അസിസ്റ് നല്‍കിയ താരം അറ്റലാന്റയുടെ ഈ സീസണിലെ മികച്ച സീരി എ ഫോമിനു കാരണം കൂടിയാണ്.

എഫ്‌എ കപ്പ് ഫൈനലിൽ ലീസസ്റ്ററിനോട് പരാജയപ്പെട്ടതിനെത്തുടർന്ന് ട്രാൻസ്ഫർ മാർക്കറ്റിൽ ഇനിയും ഏറെ  പ്രവർത്തിക്കാനുണ്ടെന്ന് ടൂഷല്‍  മനസ്സിലാക്കി കഴിഞ്ഞു.മറ്റു ചില വാര്‍ത്ത‍ ഉറവിടങ്ങളില്‍ നിന്നും ലഭിച്ച വാര്‍ത്തകള്‍ പ്രകാരം പുതുതായി കിരീടമണിഞ്ഞ  സീരി  എ ചാമ്പ്യന്മാരായ ഇന്റർ മിലാനും  പാരീസ് സെന്റ് ജെർമെയ്നിനും താരത്തിനെ സമ ര്‍ ടാര്‍ഗറ്റ് ആയി തീരുമാനിച്ചിരിക്കുന്നു എന്നാണ്.

Leave a comment

Your email address will not be published. Required fields are marked *