European Football Foot Ball Top News

ലീഗ് നേടാന്‍ അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടത് രണ്ടു വിജയം മാത്രം

May 16, 2021

ലീഗ് നേടാന്‍ അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടത് രണ്ടു വിജയം മാത്രം

ഇന്നത്തെ  ഒസാസുനക്കെതിരേയുള്ള മത്സരത്തില്‍ ജയം നേടിയാല്‍ തങ്ങളുടെ ലീഗ് കിരീടം നേടാനുള്ള സാധ്യത അത്ലറ്റിക്കോ ബിലിബാവോക്ക് വളരെ കൂടുതല്‍ ആയേക്കും.റയലിന് ഇന്ന് ബിലിബാവോയെ തോല്‍പിക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ ഇന്ന് തന്നെ കിരീടത്തിന് അത്ലറ്റിക്കോ മാഡ്രിഡ്‌ അവകാശി ആയേക്കും.ഒസാസുന  36 മത്സരങ്ങളിൽ നിന്ന് 44 പോയിന്റുകൾ നേടി പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ്.

ഈ സീസണിൽ ലാ ലിഗയിൽ അറ്റ്ലെറ്റിക്കോയ്ക്ക് പലവിധ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.എന്നാൽ 2014 ന് ശേഷം അവരുടെ ആദ്യ ലീഗ് ട്രോഫി പിന്തുടരുന്ന അത്ലറ്റിക്കോ എല്ലാം മറികടന്ന് വിജയം നേടും എന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.ബുധനാഴ്ച വൈകുന്നേരം റയൽ സോസിഡാഡിനെതിരെ വിജയം നേടിയത് മാഡ്രിഡിന് വല്ലാത്ത ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒന്‍പതു മണിക്ക് ആണ് മത്സരം.

 

 

Leave a comment