European Football Foot Ball Top News

ആദ്യ നാലില്‍ എത്താന്‍ ലിവര്‍പൂള്‍

May 16, 2021

ആദ്യ നാലില്‍ എത്താന്‍ ലിവര്‍പൂള്‍

നാലാമത്തെയും അവസാനത്തെയുമുള്ള ചാമ്പ്യൻസ് ലീഗ് സ്ഥാനത്തിനായുള്ള ഓട്ടം ഇപ്പോഴും സജീവമായിരിക്കെ, ഞായറാഴ്ച ഒന്‍പത് മണിക്ക് ലിവര്‍പ്പൂള്‍ വെസ്റ്റ് ബ്രോമിന്റെ തട്ടകത്തിലേക്ക് ചെല്ലും.ഇന്ത്യന്‍ സമയം ഒന്‍പത് മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.മിഡ്‌വീക്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ 4-2 ന് ആവേശകരമായ വിജയത്തെത്തുടർന്ന് ലിവര്‍പ്പൂളിനു വീണ്ടും പ്രതീക്ഷ വച്ച പോലെ ആണ്.

 

കഴിഞ്ഞ വാരാന്ത്യത്തിൽ ആഴ്സണലിനോട് 3-1 ന് പരാജയപ്പെട്ടത്തിനെ തുടര്‍ന്ന് വെസ്റ്റ് ബ്രോം തരം താഴ്ത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു.വളരെ മികച്ച ടീമിനെ ഇറക്കിയിട്ട്‌ പോലും ലിവര്‍പൂളിനെ പിടിച്ചു കെട്ടാന്‍ യുണൈറ്റഡിനായില്ല.ഈ ഒരു വിജയം ലിവര്‍പൂള്‍ നല്‍കുന്ന ആത്മവിശ്വാസം ചെറുതൊന്നും അല്ല.കഴിഞ്ഞ മത്സരത്തില്‍ ചെല്‍സി പരാജയപ്പെട്ടതും ലിവര്‍പൂളിന്റെ ഭാഗ്യം വര്‍ധിപ്പിച്ചു.ലിവര്‍പൂളിനു ജെയിംസ്‌ മില്‍നര്‍,നബി കെയിറ്റ എന്നിവരുടെ സേവനം ലഭിച്ചേക്കില്ല.

 

Leave a comment

Your email address will not be published. Required fields are marked *